Advertisment

എഎഫ്‌സി കപ്പിനുള്ള ഇന്ത്യൻ ടീമിൽ രാഹുലും സഹലും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിനെയും കെ പി രാഹുലിനേയും ഉൾപ്പെടുത്തി ഇരുപത്തിമൂന്ന് വയസ്സിൽ താഴെയുള്ളവരുടെ എ എഫ് സി കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിലെ മികച്ച പ്രകടനത്തോടെയാണ് സഹൽ ഇന്ത്യൻ ടീമിലെത്തിയത്.

ഐ എസ് എല്ലിൽ ഈ സീസണിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും സഹലായിരുന്നു. അണ്ടർ 17 ലോകകപ്പിൽ കളിച്ച രാഹുൽ ഐ ലീഗിലെ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാക്കിയത്.

Advertisment