Advertisment

ഗാന്ധിയനായ കെ.പി.എ.റഹിം മാസ്റ്റർ പ്രസംഗത്തിനിടെ കുഴഞ്ഞ് വീണ് മരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ! അവസാന വാക്കുകള്‍ ഗാന്ധിജി പ്രസംഗിച്ച അതേ വേദിയില്‍ ഗാന്ധിജിയേക്കുറിച്ച്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : പ്രമുഖ ഗാന്ധിയനായ കെ.പി.എ.റഹിം മാസ്റ്റർ അൽപ്പം മുമ്പ് കുഴഞ്ഞ് വീണ് മരിച്ച ദൃശ്യങ്ങള്‍ പുറത്ത് . മഹാത്മാ ഗാന്ധി 85 വർഷങ്ങൾക്കു മുമ്പെ പ്രസംഗിച്ച മാഹിയിൽ ഗാന്ധി സ്മൃതി ചടങ്ങിൽ ഗാന്ധിജിയെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം പിന്നിലേയ്ക്ക് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Advertisment

പ്രിയ ശിഷ്യന്‍ സലിം എ കെ യുടെ അനുസ്മരണം

കെ പി എ റഹീം എന്ന നമ്മുടെ റഹീം മാഷിന്റെ വിയോഗം, വലിയ നഷ്ടമാണ് നമ്മുടെ പ്രദേശത്തിന്... അത്യുജ്ജ്വല വാഗ്വിലാസത്തിന്റെ ആ മായിക ഭാഷണം എന്നേക്കുമായി നിലച്ചു.. "പാനൂരിന്റെ അഴീക്കോട്" കത്തിനിൽക്കേ തന്നെ വിടവാങ്ങി.. ആ പ്രഭാഷണം എന്നും ആവേശമായിരുന്നു..

അറിവിന്റെ അക്ഷയഖനിയിലേക്കുള്ള വാതായനങ്ങളാണ് അടഞ്ഞുപോയത്... ഗാന്ധിയൻ ചിന്താമണ്ഢലത്തിന്റെ സർവ്വതലസ്പർശിയായ ലോക വീക്ഷണങ്ങൾ ഇത്രക്ക് ആധികാരികമായി അവതരിപ്പിക്കാൻ റഹീം മാഷിനോളം കഴിവുള്ള മറ്റൊരാളെ കണ്ടിട്ടില്ല,കേട്ടിട്ടുമില്ല...

വാക്കുകളെ ആഘോഷമാക്കുന്ന ആ പ്രഭാഷണ പാടവം ഏറെ ആകർഷകമായിരുന്നു...

സ്ഫുടമായി നിർഗ്ഗളിക്കുന്ന തെച്ചുമിനുക്കിയ വാക്കുകളാം തിരമാലകളുടെ അലയടിയായിരുന്നു റഹീംമാഷിന്റെ പ്രസംഗങ്ങൾ. കഴിഞ്ഞ ദിവസം, പാനൂരിലെ മുസ്ലിംലീഗ് സെമിനാറിലും അദ്ദേഹത്തെ ഫൈസ്ബുക് ലൈവിൽ കേട്ടിരുന്നു...!

എനിക്ക് നഷ്ടമായത് ഗുരുവിനെക്കൂടിയാണ്.. പത്താം ക്ളാസിലെ ഇംഗ്ളീഷധ്യാപകൻ മാഷായിരുന്നു..പരലോക ജീവിതം റബ്ബ് സന്തോഷകരമാക്കട്ടെ എന്ന് പ്രാർത്ഥിക്കാം... ആമീൻ

സലിം എകെ

latest
Advertisment