Advertisment

വഴിമുട്ടി പ്രവാസി ലക്ഷങ്ങൾ, വഴിമുടക്കി കേന്ദ്ര സർക്കാർ; ജൂലായ് 12 മുതൽ 15 വരെ മാർച്ചും ധർണ്ണയും

New Update
publive-image
Advertisment
കേന്ദ്ര സർക്കാരിൻ്റെ   പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക.വിമാനയാത്ര വിലക്കുമൂലം  വലയുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസികളുടെ  വിമാന യാത്ര ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുക. തട്ടിപ്പുകാരായ ഏജന്‍സികൾക്ക് കൂച്ചുവിലങ്ങിടുക.  പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് ഉന്നത ദൗത്യസംഘത്തെ നിയോഗിക്കുക. തുടങ്ങീ   പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി സംഘം  സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തിൽ  ജൂലായ് 12 മുതൽ 15 വരെ കേരളത്തിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയാണ്.
തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ  ആദായ നികുതി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ (മുൻ എം.എൽ.എ) ഉദ്‌ഘാടനം ചെയ്തു.കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ.വി.അഷ്‌റഫ് ഹാജി അദ്ധ്യക്ഷ വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ.ശശിധരൻ സ്വാഗതം  പറഞ്ഞു.കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം ശ്രീ.പി.കെ.കൃഷ്ണദാസ് കേരള പ്രവാസി സംഘം ജില്ലാ ഭാരവാഹികളായ  അഡ്വ.എം.കെ.ഹക്ക്, അഹമ്മദ്  മുല്ല, പി.ഡി.അനിൽ, എൻ.ബി മോഹനൻ എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്ത്  സംസാരിച്ചു. കേരള പ്രവാസി സംഘം തൃശൂർ ഏരിയ സെക്രട്ടറി സുരേഷ് ചന്ദ്രൻ നന്ദിയും  പറഞ്ഞു.
Advertisment