Advertisment

പമ്പാ നദിയെയും വള്ളംകളിയെയും സ്നേഹിച്ച മനുഷ്യ സ്നേഹിയായിരുന്നു ജോസഫ് മാർത്തോമ്മാ; അനീഷ് വരിക്കണ്ണാമല

New Update

publive-image

Advertisment

കുമ്പനാട്: വഞ്ചിപ്പാട്ടിനെയും ആറന്മുള വള്ളം കളിയെയും ഹൃദയത്തോട് ചേർത്തു പിടിച്ചു നിർത്തിയ തനി നാട്ടുംപുറത്തുകാരനും ആത്മീയമായി ഉന്നത സ്ഥാനീയനായിരുന്നപ്പോഴും രാജ്യത്തിന്റെയും പൊതു സമൂഹത്തിന്റെയും കാര്യങ്ങളിൽ നിർഭയത്തോടെയും നിശ്ചയദാർഢ്യത്തോടെയും തീരുമാനങ്ങൾ എടുത്ത വ്യക്തിയായിരുന്നു കാലം ചെയ്ത ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല അനുസ്മരിച്ചു.

കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പനാട് വൈഎംസിഎയിൽ നടത്തിയ ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. കുമ്പനാട് മാർത്തോമ്മാ വലിയ പള്ളിയുടെ വികാരി റവ ജോൺ മത്തായി അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി ഭാരവാഹികളായ സി കെ ശശി, എസ് സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല മാത്യൂസ്, ജോർജ് വി സക്കറിയ, പഞ്ചായത്ത് അംഗങ്ങളായ കെ ആർ പ്രസന്നകുമാർ, റോയി പരപ്പുഴ, ആറന്മുള പള്ളിയോട സേവാസംഘം മുൻ ഭാരവാഹിയായ എ കെ സദാശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പനാട് വൈഎംസിഎയിൽ നടത്തിയ ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു.

pathanamthitta news
Advertisment