Advertisment

കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സി അം​ഗീകാരം ; 96 സെക്രട്ടറിമാരും പുതിയ പത്ത് ജനറൽ സെക്രട്ടറിമാരും; പുതിയ പട്ടിക പ്രസിഡന്റ് ഉൾപ്പടെ നിലവിലുള്ള 50 ഭാരവാഹികൾക്ക് പുറമേ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സി അം​ഗീകാരം നൽകി. പ്രസിഡന്റ് ഉൾപ്പടെ നിലവിലുള്ള 50 ഭാരവാഹികൾക്ക് പുറമേയാണ് പുതിയ പട്ടിക. 96 സെക്രട്ടറിമാർ ഉൾപ്പെടുന്ന ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 125 അംഗ നിര്‍വ്വാഹക സമിതിയും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

Advertisment

publive-image

കെപിസിസിക്ക് പുതിയ പത്ത് ജനറൽ സെക്രട്ടറിമാരെ തീരുമാനിച്ചിട്ടുണ്ട്. വിജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വിഎ നാരായണന്‍, പികെ ജയലക്ഷ്മി, അഡ്വ.ബി ബാബു പ്രസാദ്, ദീപ്തി മേരി വര്‍ഗീസ്, വിഎസ് ജോയ്, സോണി സെബാസ്റ്റിയന്‍, വിജയന്‍ തോമസ്, മാര്‍ട്ടിന്‍ ജോര്‍ജ്ജ് എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.

publive-image

വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നൊഴിവാക്കി. ലീനയെ നേരത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല.

publive-image

publive-image

publive-image

kpcc
Advertisment