Advertisment

'നീതിയുടെ നിലവിളി' പ്രതിഷേധ ജ്വാല ആലപ്പുഴ ജില്ലാ തല ഉത്ഘാടനം എടത്വായില്‍ നടന്നു

New Update

publive-image

എടത്വ: കെ.പി.സി.സി ആഹ്വാനം ചെയ്ത 'നീതിയുടെ നിലവിളി' പ്രതിഷേധ ജ്വാല ആലപ്പുഴ ജില്ലാ തല ഉത്ഘാടനം എടത്വായില്‍ നടന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.

ഭരണകൂട ഭീകരതയുടെ അവസാന ഇരയായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഒരു കൊലപാതകമാണ്. പാര്‍ക്കിന്‍സന്‍സ് രോഗിയും ഈശോ സഭാ അംഗവുമായ വന്ധ്യവയോജികനായ വൈദികനെ അകാരണമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തുറുങ്കില്‍ അടയ്ക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും അവസാനം കോവിഡ് രോഗി ആയതിനുശേഷം വെന്റിലേറ്ററില്‍ ആയപ്പോള്‍ പോലും ആശുപത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാവങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേരിട്ട് നേതൃത്വം കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ പീഡിപ്പിച്ചു കൊന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായി ജനാധിപത്യ വിശ്വാസികളും ഈശ്വരവിശ്വാസികളും ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡണ്ട് വി.കെ. സേവ്യര്‍ അധ്യക്ഷത വഹിച്ചു.

kpcc edathuva news
Advertisment