Advertisment

വി ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് സംസ്ഥാനത്തിന് അപമാനകരം : ഇബ്രാഹിംകുട്ടി കല്ലാർ

New Update

publive-image

Advertisment

ടുക്കി കളക്ടറേറ്റ് പടിക്കൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരം ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: നീയമസഭാ ആക്രമണത്തിൽ പ്രതിയായ വി ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് സംസ്ഥാനത്തിന് അപമാനമാണന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ. കോടതി പരാമർശം ഉണ്ടായ സാഹചര്യത്തിൽ ശിവൻ കുട്ടി രാജി വയ്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപെടണമെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.

സംസ്ഥാനവ്യാപകമായി മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കെപിസിസി ആഹ്വാനംചെയ്ത സമര പരിപാടികളുടെ ഭാഗമായി ഇടുക്കി കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇബ്രാഹിംകുട്ടി കല്ലാർ.

സംസ്ഥാനത്തെ ജനങ്ങൾ ഏറെ പാവനമായി കരുതുന്ന നിയമനിർമാണ സഭ അടിച്ചു തകർക്കുകയും അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വി. ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്നത് ദ്യാഭ്യാസമേഖലയുടെ അധ:പതനത്തിന് കാരണമാകുമെന്നും ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോസ് ഊരകാട്ടിൽ അധ്യക്ഷതവഹിച്ചു. കെപിസിസി നിർവാഹക സമതി അംഗങ്ങളായ സി.പി മാത്യു, എ.പി ഉസ്മാൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.ഡി അർജുനൻ, ആഗസ്തി അഴകത്ത്, ജയ്സൺ കെ ആന്റണി, കെ.ബി സെൽവം, നേതാക്കളായ അഡ്വ. കെ.കെ. മനോജ്, അഡ്വ. അനീഷ് ജോർജ്, എന്നിവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ റോയി കൊച്ചുപുര, പി.ഡി ശോശാമ്മ, ഇമ്മാനുവൽ ചെറുവള്ളോത്ത്, വിനോദ് ജോസഫ്, ബേബി പാലത്തിങ്കൽ, എന്നിവരും സി.പി സലിം, വക്കച്ചൻ വയലിൽ, ടോമി അരയത്തിനാൽ, ടോമി ജോസഫ്, പി.കെ മോഹൻദാസ്, അപ്പച്ചൻ ഏറത്ത്, മോൻസ് ബേബി തുടങ്ങിയവരും സമരത്തിന് നേതൃത്വം നൽകി.

idukki news
Advertisment