Advertisment

വയനാട്ടിൽ കോൺഗ്രസിൽനിന്നു നേതാക്കളുടെ രാജി തുടരുന്നു; കെപിസിസി സെക്രട്ടറി എം.എസ്.വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; സുല്‍ത്താന്‍ ബത്തേരിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

New Update

publive-image

Advertisment

കൽപറ്റ: വയനാട്ടിൽ ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൽപറ്റയിൽ വാർത്താസമ്മേളനത്തിലാണ് എം.എസ്. വിശ്വനാഥൻ രാജിപ്രഖ്യാപിച്ചത്.

ഇടത് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതോടെ വിശ്വനാഥന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറി. നേരത്തെ എല്‍ഡിഎഫ് നേതൃത്വവുമായി അദ്ദേഹം അനൗദ്യോഗിക ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

സ്വാധീനമുള്ള ബത്തേരി നിയോജക മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കെപിസിസി നിർവാഹക സമിതിയംഗവും അന്തരിച്ച മുൻ മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനുമായ കെ.കെ. വിശ്വനാഥൻ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്നു രാജിവച്ചിരുന്നു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. അനിൽകുമാർ രാജിവച്ച് എൽജെഡിയിലും ചേർന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ സിപിഎമ്മിലേക്കു പോയതും അടുത്തിടെയാണ്.

Advertisment