Advertisment

കെ. വി തോമസ്, വി.ഡി സതീശന്‍, പിസി വിഷ്ണുനാഥ്, ടി. സിദ്ദിഖ് എന്നിവര്‍ വര്‍ക്കിംങ് പ്രസിഡന്‍റുമാര്‍, കെപിസിസി പട്ടിക ഇന്ന് രാത്രി പുറത്തിറങ്ങിയേക്കും! പട്ടിക നീണ്ടാല്‍ എണ്ണം കൂടും

New Update

ന്യൂഡല്‍ഹി:  കെപിസിസി പുനസംഘടനാ പട്ടിക ഇന്ന് രാത്രി എങ്കിലും പുറത്തിറക്കാൻ നീക്കം .പട്ടിക വൈകുന്തോറും പട്ടികയുടെ നീളം കൂടി വരുന്നതാണ് പുതിയ പ്രതിഭാസം. 6 വർക്കിംഗ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡൻറുമാര്‍, ഒരു ട്രഷറർ 38 ജനറൽ സെക്രട്ടറിമാര്‍,70 സെക്രട്ടറിമാർ ഉൾപ്പെടെ ഇന്ന് ഉച്ചവരെ 128 ആയിരുന്നു പട്ടിക വൈകുന്നേരമായപ്പോൾ 136 എന്നാണ് വിവരം. പ്രഖ്യാപനം ഇന്ന് രാത്രി ഉണ്ടായില്ലെങ്കിൽ ഒന്നര സെഞ്ച്വറി തികയ്ക്കും എന്നുറപ്പാണ്.

Advertisment

publive-image

കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ വി തോമസ് ,വീഡി സതീശൻ ,പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാർ. മുൻ ബിജെപി നേതാവും മുൻ മുഖ്യമന്ത്രി ആര്‍ ശങ്കറിന്‍റെ മകനുമായ മോഹന്‍ ശങ്കര്‍, മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍, അടൂര്‍ പ്രകാശ്, വിഎസ് ശിവകുമാര്‍,ജോസഫ് വാഴക്കനടക്കം 13 വൈസ് പ്രസിഡന്‍റുമാരും പട്ടികയിലുണ്ട്.

പട്ടികയിൽ ഇരട്ടപ്പദവി നടപ്പിലാക്കാൻ ആയിട്ടില്ല.എംപിമാരും എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചു എന്നാൽ പുനസംഘടനയിൽ ഇടംപിടിച്ചഎ ഗ്രൂപ്പ് പ്രതിനിധികൾ ആരും ഒന്നിൽ കൂടുതൽ പദവികൾ വഹിക്കുന്നവർ എല്ലാം ജനപ്രതിനിധികൾക്ക് എ ഗ്രൂപ്പ് പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല .ഭാരവാഹി പട്ടികയില്‍ എത്രപേര്‍ എന്നത് പട്ടിക ഇങ്ങുമ്പോള്‍ മാത്രമേ കൃത്യമാകു എന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

kppc list
Advertisment