Advertisment

കെ.പി.ആർ.പി മികവിന്റെ വിദ്യാലയം; മിന്നും താരങ്ങളായി കഥാപ്രസംഗ മത്സരാർത്ഥികൾ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: കോടതിയുത്തരവിലൂടെ കഥാപ്രസംഗ മത്സരത്തിന് സംസ്ഥാന ക ലോത്സവത്തിനെത്തി ജില്ലാതല വിജയിയെ ഏറെ പിന്നിലാക്കി പാലക്കാട് ജില്ലയിലെ കെ.പി.ആർ.പി ഹൈസ്കൂളിലെ പത്താം ക്ളാസ്സ് വിദ്യാർത്ഥി ആദിത്യ കൃഷ്ണൻ എ.പി. മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

Advertisment

publive-image

എ ഗ്രേഡ് നേടി പാലക്കാട് ജില്ലയിലെ കഥാപ്രസംഗ വിധികർത്താക്കൾക്കെതിരെ ജില്ലാതല മത്സരത്തിന്റെ ഫലപ്രഖ്യാപന വേളയിൽ ഭൂരിഭാഗം മത്സരാർത്ഥികളും രക്ഷിതാക്കളും വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു.

കോടതി വിധിയെ അന്വർത്ഥമാക്കുന്നതായിരുന്നു ആദിത്യന്റെ സംസ്ഥാന കലോത്സവത്തിലെ മികച്ച അവതരണം. ഹാർമോണിയത്തിൽ വിനയ് സുരേന്ദ്രനും തബലയിൽ ദീക്ഷിതും സിംബലും കബ്ബയുമായി യഥാക്രമം സായിപ്രസാദും ഗോകുൽ കൃഷ്ണനും പക്കമേളക്കാരായി ആദിത്യന്റെ സഹായികളായി അരങ്ങത്തുണ്ടായിരുന്നു.

പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള പാഠ്യേതര പ്രവർത്തനത്തിന്റെയും കലാകായിക വിദ്യാഭ്യാസത്തിന്റെയും ശ്രദ്ധേയ നേട്ടമാണ് ഈ സ്‌കൂളിനുള്ളത്.കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷവും കലാ പരിശീലനം നൽകാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.

Advertisment