Advertisment

കാരുണ്യം വറ്റാത്ത നിറകുടത്തിൻറെ ഉദാത്തമായ മാതൃകയാണ് കെപിഎസ്‌ടിഎ - പി ഉബൈദുല്ല എംഎൽഎ

New Update

publive-image

Advertisment

കൊണ്ടോട്ടി: കോവിഡ് അതിജീവന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി വീണ്ടും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ). കേരളമൊട്ടാകെ കെപിഎസ്ടിഎ നടത്തുന്ന "ഒറ്റക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട്" എന്ന മുദ്രാവാക്യവുമായി "ഗുരു സ്പർശം 2" ക്ഷേമ പ്രവർത്തനങ്ങളുമായി കൊണ്ടോട്ടി സബ് ജില്ലാ കമ്മിറ്റി മൊറയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കയർ സെൻ്ററിൽ.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആശ്വാസമായി കെപിഎസ്ടിഎയുടെ വീൽചെയറും സാനിറ്റേഷൻ സ്പ്രേയറും മലപ്പുറം നിയോജകമണ്ഡലം എംഎൽഎ പി ഉബൈദുള്ള കൈമാറി "ഗുരു സ്പർശം 2" പദ്ധതിക്ക് മൊറയൂരിൽ തുടക്കം കുറിച്ചു.

പ്രളയ, കൊവിഡ് കാലത്ത് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന അദ്ധ്യാപകലോകം സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ചതായി പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. കെപിഎസ്ടിഎ സംസ്ഥാന സമിതി അംഗം പ്രശാന്ത് കെ പി അദ്ധ്യക്ഷത വഹിച്ചു.

കെപിഎസ്ടിഎ സംസ്ഥാന സമിതി അംഗം ശശിധരൻ അരിഞ്ചീരി, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ, മൊറയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് വൈസ് ചെയർമാൻ ടിപി ജമാലുദ്ദീൻ, കെപിഎസ്ടിഎ ജില്ലാ നിർവാഹകസമിതി അംഗം ബിജുമോൻ, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട് സാബിൻ സെബാസ്റ്റ്യൻ, സബ്ജില്ലാ പ്രസിഡൻറ് ടിപി മുകേഷ്, സബ്ജില്ലാ സെക്രട്ടറി പി സുബ്രഹ്മണ്യൻ, സബ്ജില്ലാ ട്രഷറർ സലീം അമ്പലങ്ങാടൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ടിപി യൂസുഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫായിസാ മുഹമ്മദ് റാഫി, മൊറയൂർ പാലിയേറ്റീവ് കെയർ സെക്രട്ടറി സി കെ മമ്മദ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫി, വിദ്യാഭ്യാസ ജില്ലാ കൗൺസിലർ അഷ്റഫ് പി ഇ, ബിജു പീറ്റർ, ശശിധരൻ അരിമ്പ്ര എന്നിവർ ഗുരു സ്പർശം പരിപാടിയിൽ ആശംസകളർപ്പിച്ചു.

malappuram news kpsta
Advertisment