Advertisment

മലപ്പുറം ജില്ലയില്‍ കൂടുതല്‍ ഹയർസെക്കൻഡറി ബാച്ചുകള്‍ അനുവദിക്കണം: കെപിഎസ്‌ടിഎ

New Update

publive-image

Advertisment

മൂന്നിയൂര്‍: മലബാറിലെ എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരം നിഷേധിക്കുന്ന പ്രവണത വർഷങ്ങളായി തുടർന്ന് വരികയാണ്. ഈ വർഷത്തെ ഉയർന്ന വിജയം മലപ്പുറം ജില്ലയിൽ മാത്രം മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരം നിഷേധിക്കുന്നു.

ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ ആവശ്യമായ പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ ഗവൺമെന്റ്, എയ്ഡഡ് മേഖലകളിൽ അനുവദിക്കണമെന്ന് കെപിഎസ്‌ടിഎ പരപ്പനങ്ങാടി ഉപജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് എ.വി രാജീവ് അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം പി.കെ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംഘടനാ ഭാരവാഹികളായ എൻ.അബ്ദുള്ള, കെ.പി മുഹമ്മദ്,എ.വി ശറഫലി, ടി.സി ഷമീർ,പി.പി രാജീവ്, എം.അബ്ദുറഹിമാൻ, സി.വി അരവിന്ദൻ, എ.വി അക്ക്ബറലി തുടങ്ങിവർ സംസാരിച്ചു

malappuram news
Advertisment