Advertisment

കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ ന​ക്ഷ​ത്രം കെ.​ആ​ര്‍. ഗൗ​രി​യ​മ്മ ഇ​നി ഓ​ര്‍​മ; വ​ലി​യ ചു​ടു​കാ​ട്ടി​ല്‍ അ​ന്ത്യ​വി​ശ്ര​മം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ ന​ക്ഷ​ത്രം കെ.​ആ​ര്‍. ഗൗ​രി​യ​മ്മ ഇ​നി ഓ​ര്‍​മ. വി​പ്ല​വ സ്മ​ര​ണ​ങ്ങ​ളി​ര​മ്ബു​ന്ന വ​ലി​യ ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ ഗൗ​രി​യ​മ്മ​യ്ക്ക് പൂ​ര്‍​ണ സം​സ്ഥാ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ട് വി​ട ന​ല്‍​കി. ത​ന്‍റെ ഭ​ര്‍​ത്താ​വും സി​പി​ഐ നേ​താ​വു​മാ​യി​രു​ന്ന ടി.​വി.​തോ​മ​സ് ഉ​ള്‍​പ്പെ​ടെ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ളെ സം​സ്ക​രി​ച്ച മ​ണ്ണി​ലാ​ണു ഗൗ​രി​യ​മ്മ​യ്ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി​യ​ത്. ‌

Advertisment

publive-image

അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യു​ടെ അ​ന്ത്യം.​ഗൗ​രി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹം 10.45ന് ​അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍( പ​ഴ​യ വി​ജെ​ടി ഹാ​ള്‍) പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചു. ഉ​ച്ച​യോ​ടെ ജ​ന്മ​നാ​ടാ​യ ആ​ല​പ്പു​ഴ​യി​ലെ​ത്തി​ച്ചു. ചാ​ത്ത​നാ​ട്ട് വീ​ട്ടി​ല്‍ അ​ല്‍​പ​സ​മ​യം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം, മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ എ​സ്‍​ഡി​വി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എ​ത്തി​ച്ചു. പി​ന്നീ​ട് വ​ലി​യ ചു​ടു​കാ​ട് ശ്മ​ശാ​ന​ത്തി​ല്‍ അ​വ​സാ​ന​ച്ച​ട​ങ്ങു​ക​ള്‍.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ പെ​ണ്ണൂ​ശി​രാ​യി​രു​ന്നു കെ.​ആ​ര്‍. ഗൗ​രി​യ​മ്മ. 1919 ജൂ​ലൈ 14ന് (​മി​ഥു​ന​ത്തി​ലെ തി​രു​വോ​ണ​നാ​ള്‍) ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് ക​ള​ത്തി​പ്പ​റ​മ്ബി​ല്‍ കെ.​എ. രാ​മ​ന്‍റെ​യും ആ​റു​മു​റി​പ​റ​മ്ബി​ല്‍ പാ​ര്‍​വ​തി​യ​മ്മ​യു​ടെ​യും ഏ​ഴാ​മ​ത്തെ മ​ക​ളാ​യി ജ​ന​നം. തു​റ​വൂ​രി​ലും ചേ​ര്‍​ത്ത​ല​യി​ലു​മാ​യി (ക​ണ്ട​മം​ഗ​ലം എ​ച്ച്‌എ​സ്‌എ​സ്, തു​റ​വൂ​ര്‍ ടി​ഡി​എ​ച്ച്‌എ​സ്‌എ​സ്), സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലു​മാ​യി ഉ​പ​രി​പ​ഠ​നം. തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോ​ള​ജി​ല്‍​നി​ന്നു നി​യ​മ​ബി​രു​ദം. ആ​ദ്യ ഈ​ഴ​വ അ​ഭി​ഭാ​ഷ​ക​യു​മാ​യി​രു​ന്നു.

മൂ​ത്ത സ​ഹോ​ദ​ര​നും ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​വു​മാ​യി​രു​ന്ന കെ.​ആ​ര്‍. സു​കു​മാ​ര​നി​ല്‍​നി​ന്നു പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ടാ​യി​രു​ന്നു ഗൗ​രി​യ​മ്മ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. പ്ര​ഥ​മ കേ​ര​ള മ​ന്ത്രി​സ​ഭാം​ഗ​വും ക​മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന ടി.​വി. തോ​മ​സാ​യി​രു​ന്നു ഭ​ര്‍​ത്താ​വ്. 1957-ലാ​യി​രു​ന്നു വി​വാ​ഹ​വും. 1964ല്‍ ​പാ​ര്‍​ട്ടി​യി​ലെ പി​ള​ര്‍​പ്പി​നു ശേ​ഷം ഇ​രു​വ​രും ര​ണ്ടു പാ​ര്‍​ട്ടി​യി​ലാ​യി. അ​തി​നു ശേ​ഷം അ​ക​ന്നാ​യി​രു​ന്നു ജീ​വി​ത​വും.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം (2006 മാ​ര്‍​ച്ച്‌ 31വ​രെ 16,345 ദി​വ​സം) നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം മ​ന്ത്രി​യാ​യി​രു​ന്ന വ​നി​ത, പ്രാ​യം​കൂ​ടി​യ മ​ന്ത്രി എ​ന്നീ പ​ട്ട​ങ്ങ​ളും ഇ​വ​ര്‍​ക്കു സ്വ​ന്തം. ജ​യി​ല്‍​വാ​സ​വും ഗൗ​രി​യ​മ്മ​യ്ക്കു പു​ത്ത​രി​യ​ല്ലാ​യി​രു​ന്നു.

1948ല്‍ ​തി​രു​വി​താം​കൂ​ര്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചാ​ണ് ഗൗ​രി​യ​മ്മ​യു​ടെ തു​ട​ക്കം. 1952ലും 56​ലും തി​രു​കൊ​ച്ചി നി​യ​മ​സ​ഭ​യി​ല്‍ അം​ഗ​മാ​യി. തി​രു​ക്കൊ​ച്ചി​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ന​ട​ന്ന 17 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ച്ച ഗൗ​രി​യ​മ്മ 13 എ​ണ്ണ​ത്തി​ല്‍ വി​ജ​യി​ച്ചു. 11 ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യി. 1948ലെ ​ക​ന്നി​യ​ങ്ക​ത്തി​ലും 1977, 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ലു​മാ​ണ് പ​രാ​ജ​യം അ​റി​ഞ്ഞ​ത്.

1987ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തെ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ ഭ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം സ​ജീ​വ​മാ​യി​രു​ന്നു. മു​ന്ന​ണി വി​ജ​യി​ച്ചെ​ങ്കി​ലും ഇ.​കെ. നാ​യ​നാ​രാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം 1957ല്‍ ​അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നാ​ണ് ഗൗ​രി​യ​മ്മ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നെ മ​ന്ത്രി​യാ​യി എ​ന്ന ബ​ഹു​മ​തി​യും ഗൗ​രി​യ​മ്മ​യ്ക്കു​ണ്ട്. 1960ല്‍ ​സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1965, 67, 70, 80, 82, 87, 91 വ​ര്‍​ഷ​ങ്ങ​ളി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി അ​രൂ​രി​ല്‍​നി​ന്നു ജ​ന​വി​ധി തേ​ടി വി​ജ​യി​ച്ചു. 1957, 67, 80, 87, 2001 വ​ര്‍​ഷ​ങ്ങ​ളി​ല്‍ മ​ന്ത്രി​യാ​യി. 102-ാം വ​യ​സി​ലും ഊ​ര്‍​ജ​സ്വ​ല​യാ​യി ഒ​രു പാ​ര്‍​ട്ടി​യെ ന​യി​ച്ച വ​നി​ത ലോ​ക​ത്തു​ത​ന്നെ ച​രി​ത്ര​മാ​ണ്.

അ​രൂ​ര്‍, ചേ​ര്‍​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന ത​ട്ട​കം. 1965, 67, 70, 80, 82, 87, 91 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി അ​രൂ​രി​ല്‍​നി​ന്നു ജ​ന​വി​ധി തേ​ടി വി​ജ​യം കൊ​യ്ത ഗൗ​രി​യ​മ്മ 1957, 67, 80, 87, 2001 വ​ര്‍​ഷ​ങ്ങ​ളി​ല്‍ മ​ന്ത്രി​യു​മാ​യി.

സി​പി​എ​മ്മി​ല്‍ നി​ന്നും പു​റ​ത്തു​വ​ന്നു ജെ​എ​സ്‌എ​സ് രൂ​പീ​ക​രി​ച്ചു യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ ഗൗ​രി​യ​മ്മ 1996ലും 2001​ലും ജെ​എ​സ്‌എ​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​രൂ​രി​ല്‍​നി​ന്നു വീ​ണ്ടും വി​ജ​യി​ച്ചു. കേ​ര​ള ക​ര്‍​ഷ​ക​സം​ഘം പ്ര​സി​ഡ​ന്‍റ്(1960-64), കേ​ര​ള മ​ഹി​ളാ സം​ഘം പ്ര​സി​ഡ​ന്‍റ് (1967-1976), കേ​ര​ള മ​ഹി​ളാ​സം​ഘം സെ​ക്ര​ട്ട​റി (1976-87), സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​മ്ബ​ര്‍, ജെ​എ​സ്‌എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ അ​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു.

2011ല്‍ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ അ​വാ​ര്‍​ഡ് ഗൗ​രി​യ​മ്മ​യു​ടെ ആ​ത്മ​ക​ഥ​യ്ക്കു ല​ഭി​ച്ചു. ഗൗ​രി​യ​മ്മ​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ലാ​ല്‍​സ​ലാം എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

Advertisment