Advertisment

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ നിന്ന് കേരള രാഷ്ട്രീയത്തെ കൈപിടിച്ചു നടത്തിയ നേതാവ് ! ജനാധിപത്യകേരളം അഭിമാനത്തോടെയും സ്നേഹാദരങ്ങളോടെയും നെഞ്ചേറ്റിയ വിപ്ലവ നക്ഷത്രം; കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയുടെ വിയോഗം ഒരു കാലഘട്ടത്തിൻ്റെ വിടവാങ്ങൽ കൂടി. കേരള രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തു നിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയും സമാനതകളില്ലാത്ത ഏട്​ എഴുതി ഗൗരിയമ്മ വിടവാങ്ങുമ്പോൾ !

New Update

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങുമ്പോൾ മറയുന്നത് ഒരു കാലഘട്ടത്തിൻ്റെ ചരിത്രം കൂടിയാണ്.കേരളത്തിന്‍റെ കമ്യണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​സംസ്​ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം.

Advertisment

publive-image

അൻപതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെആര്‍ ഗൗരിയെന്നത് കാലഘട്ടത്തിൻ്റെ ചരിത്രം ഓർമ്മപ്പെടുത്തുന്നു. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം.

സ്ത്രീകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലത്ത് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയുമാണ് കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്. പിന്നീട് കേരള രാഷ്​​ട്രീയത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായി ഗൗരിയമ്മ മാറി.

ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്​ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡ്​ ഗൗരിയമ്മക്കാണെന്നതും ശ്രദ്ധേയം. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണി നിരന്നതിന്‍റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചു. .1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി.

publive-image

1954ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക്​ ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. ഇ എം എസ്​ നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായിയും പ്രവർത്തിച്ചു.1967ലെ രണ്ടാം ഇ എം എസ്​ മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു.

മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി കേരളം എക്കാലവും ഓർത്തിരിക്കുന്ന എല്ലാ നിയമനിർമ്മാണങ്ങളും ഗൗരിയമ്മയുടെ സംഭവനയാണ്.

കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.

കേരളത്തിൻ്റെ വിപ്ലവ നായികയ്ക്ക് ആദരാഞ്ജലികൾ...

kr gouri amma
Advertisment