Advertisment

ഒരുവര്‍ഷം പിന്നിടുമ്പോഴും ഇടുക്കി പാക്കേജ് പ്രഖ്യാപനത്തില്‍ മാത്രം ډകുമ്പിളില്‍ കഞ്ഞി നല്‍കി യൂത്ത് ഫ്രണ്ട്(എം) പ്രതിഷേധ സമരം 17 ന്

New Update

കട്ടപ്പന : പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ ഇടുക്കിയുടെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജിന്‍റെ ഭാഗമായി ഒരു രൂപയുടെ പദ്ധതിപോലും ആവിഷ്ക്കരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട്(എം) ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പിളില്‍ കഞ്ഞി നല്‍കി പ്രതിഷേധിക്കുന്നു.

Advertisment

publive-image

17-ാം തീയതി വൈകുന്നേരം 4 മണിക്ക് കട്ടപ്പനയിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരി 31 ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടുക്കി പാക്കേജ് ഇടം നേടിയിരുന്നില്ല. കുട്ടനാടിനും വയനാടിനും പ്രത്യേക പാക്കേജ് നല്‍കുകയും പ്രളയം രൂക്ഷമായി ബാധിച്ച ഇടുക്കിയെ അവഗണിക്കുകയും ചെയ്തതിനെ തുര്‍ന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്ത് പ്രതിപക്ഷവും കര്‍ഷക സംഘടനകളും സമരരംഗത്തിറങ്ങിയതോടെയാണ് ഫെബ്രുവരി 6 ന് ധനമന്ത്രിയുടെ നിയമസഭ മറുപടി പ്രസംഗത്തില്‍ അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.

ജില്ലാ ആസ്ഥാന വികസനത്തിന് 50 കോടി, മൂന്നാറിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍റെ രണ്ടാംഘട്ട പദ്ധതിക്ക് 25 കോടി, രാമല്‍ക്കല്‍മേട് ടൂറിസം അക്കോമഡേഷന്‍ ഹോട്ടല്‍ അഞ്ച് കോടി, പട്ടികവര്‍ഗ്ഗ കോളനി വികസനം 10 കോടി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിക്കായി റസിഡന്‍ഷ്യല്‍ പോളിടെക്നിക്ക് കോളേജ് 10 കോടി, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം 500 കോടി, മലങ്കര ടൂറിസം പദ്ധതി 100 കോടി, ഇടുക്കി ഇടുക്കി മെഡിക്കല്‍ കോളേജിന് 300 കോടി, സമഗ്ര മാലിന്യ സംസ്കരണം അഞ്ച് കോടി, നീര്‍ച്ചാലുകള്‍, തോടുകള്‍, പുഴകള്‍ പുനരുജ്ജീലനം അഞ്ച് കോടി എന്നിവയ്ക്ക് പുറമെ കാര്‍ഷിക പുനരുദ്ധാരണത്തിനും പ്രതിദിന വരുമാനം വര്‍ദ്ധിപ്പിക്കാനും ക്ഷീരസാഗരം മാതൃകയില്‍ കന്നുകാലി വളര്‍ത്താന്‍ സമഗ്ര പദ്ധതി, നാണ്യവിള പുനരുദ്ധാരണം, അഞ്ചുനാട് മേഖലകളിലെ ശീതകാല പച്ചക്കറി സംഭരണം, മറയൂരിലെ കരിമ്പുകൃഷിക്ക് പ്രത്യേക പരിഗണന, മണ്ണിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ സംവിധാനം, നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍, ഹൈഡല്‍ ടൂറിസം പദ്ധതി, അടച്ചുപൂട്ടിയ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി ജീവനോപാധികള്‍ തുടങ്ങിയ പദ്ധതികള്‍ പാക്കേജിന്‍റെ ഭാഗമായി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവ നിരവധിപേര്‍ ഇപ്പോഴും താല്കാലിക ഷെഡുകളിലാണ്. ഭാഗീകമായി നാശം സംഭവിച്ച വീടുകള്‍ പുതുക്കി പണിയുന്നതിന് ആവശ്യമായ തുക അനുവദിക്കാത്തതുമൂലം നിരവധി വീടുകള്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്.

തകര്‍ന്നടിഞ്ഞ ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിന് തുക അനുവദിക്കാത്തതുമൂലം നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതോടൊപ്പം അനുവദിച്ച കുട്ടനാട് വയനാട് പാക്കേജുകളില്‍ ആദ്യഘട്ടത്തിന് തുക ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അനുവദിച്ചുകഴിഞ്ഞു. എന്നാല്‍ പ്രളയം ഏറെ ബാധിച്ച 2018-ല്‍ 58 മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടുക്കിയുടെ പുനര്‍ നിര്‍മ്മാണത്തിന് തുക അനുവദിക്കാത്തത് ജില്ലയോടുള്ള അവഗണനയുടെ ഭാഗമാണ്.

പ്രളയത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകരുടെ 5 ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ചില ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകള്‍ക്കു മാത്രം മൊറോട്ടോറിയം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മൊറോട്ടോറിയ കാലയളവില്‍പോലും വായ്പയ്ക്ക് പലിശയിളവ് പോലും അനുവദിക്കാത്തത് മാര്‍ച്ച് 31 ന് ശേഷം കര്‍ഷകരെ അധിക സാമ്പത്തിക ബാധ്യതയിലെത്തിക്കും. സ്വര്‍ണ്ണപണയത്തിേډല്‍ 4 ശമാനം നിരക്കില്‍ കാര്‍ഷിക വായ്പ നല്‍കിയിരുന്നത് കൃഷി വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ത്തലാക്കിയിരിക്കുകയാണ്.

കര്‍ഷകര്‍ക്ക് കിസാന്‍ കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്നില്ല. കര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും ജില്ലയുടെ പുനര്‍മ്മാണത്തിനും പ്രയോജനപ്രദമാകുന്ന പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും യൂത്ത് ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്‍റ് ഷിജോ തടത്തില്‍ ആവശ്യപ്പെട്ടു.

ഇടുക്കി പാക്കേജ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട്(എം) നടത്തുന്ന സമരങ്ങളുടെ ആദ്യഘട്ടമായാണ് കട്ടപ്പന യില്‍ കുമ്പിളില്‍ കഞ്ഞി നല്‍കി പ്രതിഷേധ സമരം ആരംഭിക്കുന്നത്.

Advertisment