Advertisment

മഴക്കെടുതിയിൽ വീടുകൾ തകർന്നവര്‍ക്ക് സാമ്പത്തികസഹായവും അനുവദിക്കണമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കോങ്ങാട്:വേനൽമഴയിൽ വീടുകൾ തകർന്നവർക്ക് സഹായധനവും, കൃഷിനാശം നേരിട്ടവർക്ക് പ്രത്യേക സാമ്പത്തികസഹായവും അനുവദിക്കണമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്

കെ.കെ.ചന്ദ്രൻ ആവശ്യപ്പെട്ടു.

Advertisment

publive-image

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയിൽ കരിമ്പ പഞ്ചായത്ത് പരിധിയില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.വെള്ളിയാഴ്ച്ച ഉണ്ടായ കനത്ത മഴയിൽ ചൂരക്കോട് മങ്ങാരംകോട്ടിൽ ഗോവിന്ദൻകുട്ടിയുടെ വീടിന്റെ മുൻവശമാണ് പൂർണ്ണമായും നിലം പൊത്തിയത്.

publive-image

ചുമർ വിണ്ടു നിൽക്കുന്നത് കണ്ട് വീട്ടിലെ എല്ലാവരും മറ്റൊരു വീട്ടിലേക്ക്‌ മാറിയതിനാൽ വലിയൊരു അപകടം ഒഴിവായി. കരിമ്പ അയ്യപ്പൻ കോട്ട പാലമുട്ടിൽ സജിമോന്റെ വീടും മഴയത്ത് ഇടിഞ്ഞു വീണു.

മഴക്കെടുതിക്കിരയായവര്‍ക്കെല്ലാം അര്‍ഹമായ എല്ലാവിധ നഷ്ടപരിഹാരവും സമയബന്ധിതമായി നല്‍കാന്‍ അധികാരികൾ തയ്യാറാവണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

krishinasham
Advertisment