Advertisment

വർഗ്ഗീയതക്കെതിരെയും ചൂഷണങ്ങൾക്കെതിരേയും പോരാടാൻ കൃഷ്ണപിള്ളയുടെ സ്മരണ ഊർജ്ജമാകണം... നവോദയ റിയാദ്..

author-image
admin
Updated On
New Update

റിയാദ് :സത്യനാനന്തര കാലത്ത് നുണ പ്രചാരണങ്ങളേയും വർഗ്ഗീയ രാഷ്ട്രീയത്തേയും സാമ്പത്തിക അസമത്വങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ പി. കൃഷ്ണപിള്ള നടത്തിയ സമരപോരാട്ടങ്ങൾ മാർഗ്ഗദീപമാകണമെന്ന് നവോദയ സംഘടിപ്പിച്ച കൃഷ്ണപിള്ള അനുസ്മരണവും നവോദയ ദിനാചരണവും പരിപാടിയിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു.

Advertisment

publive-image

അനുസ്‌മരണ യോഗം ശിഹാബ് കൊട്ടുകാട് ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ പത്തുവർഷം നവോദയ നടത്തിയ പ്രവർത്ത നങ്ങളെ പ്രകീർത്തിച്ച ശിഹാബ്, സാമൂഹ്യ പ്രവർത്തനത്തിന്റെ സമസ്ത മേഖകളകളിലും വ്യക്തമായ ആധിപത്യം സ്ഥാപി ക്കാൻ നവോദയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രവാസികൾക്കു വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനം നടത്താനും നവോദയക്ക് കൃഷ്ണപി ള്ളയുടെ സ്മരണ വഴികാട്ടിയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

നവോദയയുടെ പത്താം വാർഷികം ദിനാചാരത്തിന്റെ ഭാഗ മായി 10 വർഷത്തെ പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. കൃഷ്ണപിള്ള അനുസ്മരണ പ്രമേയം അൻവാസ് നിർവ്വഹിച്ചു.

സ്വാതന്ത്ര്യ സമര നേതാവായും ജന്മിത്വത്തിനും ദുരാചാരങ്ങൾ ക്കുമെതിരെയുള്ള പോരാളിയായും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയുടെ ജീവിതം ഓരോ ഇടതുപക്ഷക്കാരനും സ്വജീവിതത്തിൽ മാർഗ്ഗദീപമായി സ്വീകരിക്കേണ്ടതാണെന്ന് അൻവാസ് ചൂണ്ടിക്കാട്ടി... പ്രളയത്തിൽ ജീവനും സ്വത്തുക്കളും നഷ്ടമായവർക്ക് പ്രണാമം അർപ്പിച്ചു സുരേഷ് സോമൻ കവിത ചൊല്ലി.

ജോസഫ് അതിരുങ്കൽ, കുമ്മിൾ സുധീർ, ജയകുമാർ, സുബി സജിൻ, പ്രതീന ജയ്ജിത്ത്, ദീപ ജയകുമാർ, വിക്രമലാൽ, പൂക്കോയ തങ്ങൾ, ഹക്കീം മാരാത്ത് എന്നിവർ സംസാരിച്ചു. അടുത്തകാലത്ത് മരണപ്പെട്ടവർക്കായി അനുശോചന പ്രമേയം ശ്രീരാജ് അവതരിപ്പിച്ചു.

നവോദയയുടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി രവീന്ദ്രൻ വിശദീകരിച്ചു. ബാലകൃഷ്ണൻ അധ്യക്ഷ നായിരുന്നു. ഷാജു കുമ്മിൾ നന്ദി പറഞ്ഞു. സംഘടനയുടെ രൂപീകരണത്തിൽ പങ്കുവഹിച്ച കുമ്മിൾ സുധീർ, പൂക്കോയ തങ്ങൾ, വിക്രമലാൽ, അസീസ് തുടങ്ങിയ സ്ഥാപകാംഗങ്ങളെ വേദിയിൽ ആദരിച്ചു. പിറന്നാളിന്റെ ഭാഗമായി 10 കിലോ കേക്ക് മുറിച്ചു മധുരം പങ്കിട്ടു.

 

Advertisment