Advertisment

മലപ്പുറത്ത് നിന്നും ഗൂഗിള്‍ വഴി വീട് കണ്ടെത്തിയാണ് ഇയാള്‍ വന്നത്, ഒരു മാനസിക രോഗി ഒരിക്കലും ഇങ്ങനെ വരാന്‍ വഴിയില്ലെന്ന് നടന്‍ കൃഷ്‌ണകുമാര്‍

New Update

തിരുവനന്തപുരം: വീട്ടില്‍ യുവാവ് അതിക്രമിച്ച്‌ കടന്ന സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന്‍ കൃഷ്‌ണകുമാര്‍. 'സംഭവത്തെ ലൈ‌റ്റായി എടുക്കാന്‍ കഴിയില്ല. പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം അവര്‍ അന്വേഷിക്കുമ്പോള്‍ വിവരം കണ്ടെത്തുമെന്ന് കരുതുന്നു.

Advertisment

publive-image

. ഇയാള്‍ മാനസിക രോഗിയാണെന്നാണ് കരുതുന്നത് എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ മലപ്പുറത്ത് നിന്നും ഇയാള്‍ ഗൂഗിള്‍ വഴി വീട് കണ്ടെത്തിയാണ് വന്നത്. ഒരു മാനസിക രോഗി ഒരിക്കലും ഇങ്ങനെ വരാന്‍ വഴിയില്ല.' കൃഷ്‌ണകുമാര്‍ പറഞ്ഞു. മലപ്പുറം സ്വദേശിയായ ഫസില്‍ ഉള്‍ അക്‌ബര്‍ എന്ന യുവാവാണ് കൃഷ്‌ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചത്.

'എറണാകുളത്ത് മാളില്‍ വച്ച്‌ ഒരു നടിക്കെതിരായ സംഭവം ഉണ്ടായി. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ കൂടുന്നുണ്ടോ എന്ന് സംശയമുണ്ട്. കൂടിയാല്‍ പ്രശ്‌നമാണ്. ഇതിനെതിരെ നമ്മളും കൃത്യമായ നിലപാടെടുക്കണം എന്നാണ് വിശ്വാസം. അതുകൊണ്ട് നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.' കൃഷ്‌ണകുമാര്‍ വ്യക്തമാക്കി.

ഞായറാഴ്‌ച രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശിയായ ഫസില്‍ ഉള്‍ അക്‌ബര്‍ നടന്റെ വീടിനുമുന്നിലെത്തി ഗേ‌റ്റ് ചാടിക്കടന്നു. ശേഷം വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടത്തി.

krishnakumar response
Advertisment