Advertisment

പാ​യി​പ്പാ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​യ കൃ​ഷ്ണ​പ്രി​യ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാ​യി​പ്പാ​ട്ട്:  നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​യ കൃ​ഷ്ണ​പ്രി​യ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കൃ​ഷ്ണ​പ്രി​യ​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. റ​ഷ്യ​യി​ല്‍ എം​.ബി​.ബി.​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന കൃ​ഷ്ണ​പ്രി​യ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പാ​യി​പ്പാ​ട്ടെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

Advertisment

publive-image

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു.

എന്നാല്‍ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.

death news suicide report all news
Advertisment