Advertisment

എന്‍റെ ദേഹത്ത് ആരും കയറിപിടിച്ചതല്ല, സഹായിക്കാന്‍ പിടിച്ചതാണത് - വിശദീകരണവുമായി മോഡല്‍ ക്രിസ്റ്റി ടെയ്ഗന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഗര്‍ഭിണിയായ മോഡല്‍ ക്രിസ്റ്റി ടെയ്ഗനിനെ ഒരാള്‍ കടന്നു പിടിക്കുന്ന ചിത്രത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. ഗര്‍ഭിണിയായ ടെയ്ഗനെ റോഡരികില്‍ ഒരാള്‍ കൈയില്‍ പിടിക്കുന്ന ദൃശ്യം വിവാദമായതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രശസ്ത അമേരിക്കന്‍ ഗായകനും, ഗാനരിതാവും, അഭിനേതാവുമായ ജോണ്‍ ലെജന്റ് ആണ് ക്രിസ്റ്റിയുടെ ഭര്‍ത്താവ്.

ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ടെയ്ഗനെ കടന്നു പിടിച്ച ആള്‍ക്ക് തെറിവിളിയായിരുന്നു. അയാളുടെ കടന്നു പിടുത്തം തടയാത്ത ടെയ്ഗനെയും ആരാധകര്‍ കണക്കിന് ശകാരിച്ചു.

publive-image

ആ ആള്‍ അത്ര ശരിയല്ല, ഇിയാളെ എന്താണ് തടയാത്തത്, നിങ്ങള്‍ മാറിടത്തില്‍ ഒരാളെ കെട്ടിവച്ചിരിക്കുകയാണോ എന്നു വരെ നീണ്ടു പരിഹാസം. വിമര്‍ശനങ്ങള്‍ അതിരുവിട്ടതിനു പിന്നാലെയാണ് ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി ടെയ്ഗന്‍ രംഗത്തെത്തിയത്.

അയാള്‍ ശല്യക്കാരനല്ല.. അയാള്‍ സത്യത്തില്‍ എന്നെ രക്ഷിക്കുകയായിരുന്നു. താന്‍ റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതിനിടയില്‍ പാഞ്ഞുവന്ന സൈക്കിളില്‍ നിന്ന് രക്ഷിക്കാനാണ് അയാള്‍ തന്നെ പിടിച്ചത്. താന്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ടെയ്ഗന്‍ കുറിച്ചു.

indian cinema
Advertisment