Advertisment

ഹിറ്റലറിന്റെ ആത്മകഥ ഓര്‍മിപ്പിച്ച് ഡച്ച് എഴുത്തുകാരന്‍ ബോള്‍ഗാട്ടിയിലെ ഡച്ച് പാലസില്‍

New Update

കൊച്ചി: 1744-ല്‍ ഡച്ചുകാര്‍ പണിത ബോള്‍ഗാട്ടി പാലസ് വളപ്പില്‍ നിന്ന് അതിരു വിടുന്ന ദേശീയതയ്‌ക്കെതിരെ സംസാരിക്കുകയെന്നത് ഇവൂദ് കീഫ്തിന്റെ (Ewould Kieft) നിയോഗമായിരുന്നിരിക്കണം. തന്റെ നാടായ ഹോളണ്ടിലടക്കം ലോകമെങ്ങും മനുഷ്യര്‍ തങ്ങളുടെ തനിമ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഹിറ്റ്‌ലറുടെ ആത്മകഥയായ മീന്‍ കാംഫിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തില്‍ കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ പ്രഭാഷണം നടത്തിയ കീഫ്ത് പറഞ്ഞു.

Advertisment

publive-image

കുടിയേറ്റക്കാര്‍ തങ്ങളുടെ എല്ലാ സാംസ്‌കാരിക ഈടുവെയ്പ്പുകളേയും ഇല്ലാതാക്കുകയാണെന്നാണ് ആളുകളുടെ പരാതി. ഉദാഹരണത്തിന് ഡച്ചുകാരുടെ (ഹോളണ്ട് ജനതയുടെ) 6 ശതമാനം ഇസ്ലാമികരാജ്യങ്ങളില്‍ നിന്നു വന്നവരുടെ മക്കളും ചെറുമക്കളുമാണ്. എന്നാല്‍ ഇവര്‍ വളരെ നന്നായിത്തന്നെ ഡച്ച് സംസ്‌ക്കാരവുമായി ഇണങ്ങിച്ചേര്‍ന്നു കഴിഞ്ഞു.

എന്നിട്ടും ഡച്ച് ദേശീയവാദികള്‍ അവര്‍ വ്യത്യസ്തരാണെന്ന് അലമുറയിടുന്നു. വ്യതസ്തയോടുള്ള ഈ വിരോധം ദോഷമേ ചെയ്യൂ എന്ന് കീഫ്ത് ഓര്‍മിപ്പിക്കുന്നു. അങ്ങനെ അവര്‍ വീണ്ടും ജനിച്ച നാട്ടില്‍ അന്യരാവുന്നു. വംശവൈവിധ്യം നല്ലതാണെന്നു കരുതുന്ന ഇടതു പാര്‍ട്ടികള്‍ക്ക് യൂറോപ്പില്‍ കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ അവരുടെ പകുതിയിലേറെ പിന്തുണ നഷ്ടപ്പെട്ട കാര്യവും കീഫ്ത് ചൂണ്ടിക്കാണിച്ചു.

ദേശീയവാദികളുടെ പാഠപുസ്തകം ഹിറ്റ്‌ലറുടെ ആത്മകഥ തന്നെയാണെന്ന് കീഫ്ത പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ദേശീയതാ വിമര്‍ശകരുടേതു പോലെ പരിഹാസത്തിന്റെ ഭാഷയിലല്ല അതീവ ഗൗരവമായിട്ടാണ് കീഫ്ത് ഇത് പറയുന്നത്. ഹോളണ്ടിലെ ഓരോ രാ്ഷ്ട്രീയവിഭാഗവും പരസ്പരം ഫാസിസ്റ്റുകള്‍ എന്ന് വിളിയ്ക്കുന്നതിലെ വിരോധാഭാസത്തിലേയ്ക്കും കീഫ്ത് വിരല്‍ചൂണ്ടി. ഇസ്ലാമിക വിരുദ്ധ പാര്‍ട്ടിക്കാര്‍ ഖുര്‍ആനെ മീന്‍കാംഫിനോടുപമിക്കുന്നു. അങ്ങനെ ചുരുക്കത്തില്‍ ഇടതും വലതും ഒരുപോലെ ഈ വെറുപ്പുരാഷ്ട്രീയത്തിന്റെ ഇരകളാകുന്നു. അതുകൊണ്ട് ജനാധിപത്യം നേരിടുന്ന ഭീഷണികളെപ്പറ്റി ആലോചിക്കുമ്പോള്‍ താന്‍ ഈ ചതിക്കുഴികളെ

ഒഴിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരും അവനവന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടണം. അങ്ങനെയാണ് താന്‍ മീന്‍ കാംഫ് പഠിച്ചത്. അതിലെന്തുണ്ട് ആകര്‍ഷകമായി? തന്നെ എന്തെങ്കിലും അതില്‍ ആകര്‍ഷിക്കുന്നുണ്ടോ? താനും ലോകത്തിന് അപകടകാരിയാണോ? ദേശീയരോഗിയാണോ? ആളുകള്‍ പലപ്പോഴും സ്വയംപ്രതിരോധത്തിലൂന്നിയാണ് ദേശീയവാദികളാകുന്നതെന്ന് കീഫ്ത് ചൂണ്ടിക്കാണിക്കുന്നു.

തിന്മയുടെ ആളുകളെന്ന് നമ്മള്‍ കരുതുന്നവരെ വെറുക്കാന്‍ മാത്രമാണ് നമ്മള്‍ ശീലിക്കുന്നത്, അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. ഈ മനോനില അപകടരമാണ്.

നാസിസം പരാജയപ്പെട്ടിട്ടില്ലെന്നും ഭൂരിപക്ഷം മനുഷ്യര്‍ക്കും യുക്തിബോധമില്ലെന്നും നാം മനസ്സിലാക്കണം. ഈ സഹാനുഭൂതിയില്‍ നിന്നേ പ്രതിവിധികള്‍ ജനിക്കൂ എന്നും കീഫ്ത് പറയുന്നു.

Advertisment