Advertisment

പുല്ലൂർ പെരിയ കോൺഗ്രസ് യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ് - ശരത്‌ലാൽ അനുസ്മരണം നടത്തി

New Update

publive-image

Advertisment

അബുദാബി: കൃപേഷ് - ശരത്‌ലാൽ രണ്ടാം രക്തസാക്ഷി അനുസ്മരണ സമ്മേളനം "സ്‌മൃതി സായാഹ്നം " പുല്ലൂർ പെരിയ കോൺഗ്രസ് യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെബിനാർ വഴി നടത്തുകയുണ്ടായി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എംപി സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്‌തു.

പുല്ലൂർ പെരിയ കോൺഗ്രസ് യുഎഇ കമ്മിറ്റി പ്രസിഡണ്ട് ഹരീഷ് മേപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കുട്ടികൃഷ്ണൻ പെരിയ സ്വാഗതവും, മീഡിയ കൺവീനർ അനൂപ് കൃഷ്ണൻ

നന്ദിയും പറഞ്ഞു.

കാസർഗോഡ് ജില്ലാ യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ, ആർഎംപി നേതാവ് കെ കെ രമ, ഷാർജ ഇന്ത്യൻ അസ്സോസിയേൻഷൻ പ്രസിഡന്റ് ഇ .പി ജോൺസൻ, ഇൻകാസ് യുഎഇ ഭാരവാഹികളായ ഗ്ലോബൽ സെക്രട്ടറി അഡ്വ: ഹാഷിക് , സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് എൻ .പി രാമചന്ദ്രൻ, അബുദാബി സ്റ്റേറ്റ് പ്രസിഡണ്ട് യേശു ശീലൻ, ഷാർജ ഇൻകാസ് ട്രഷറർ വി.നാരായണൻ നായർ, മുഹമ്മദ് ജാബിർ, ചന്ദ്രപ്രകാശ് എടമന, കെ എസ്സ്. ബ്രിഗേഡ് ലീഡർ അജിത് കുമാർ യൂത്ത് വിംഗ് നേതാവ് ഫിറോസ് കാഞ്ഞങ്ങാട്, പുല്ലൂർ - പെരിയ പഞ്ചായത്ത് യു.എ.ഇ. സിജി കമ്മിറ്റി ഭാരവാഹികളായ ടി.വി. സുരേഷ് കുമാർ, ശ്രീജിത്ത് പെരിയ, പവിത്രൻ നെട്ടൂർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

abu dhabi news
Advertisment