Advertisment

കേരളത്തിന് സംഭവിച്ച വലിയ നഷ്ടമാണ് വീരേന്ദ്രകുമാറിൻ്റെ മരണമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ

New Update

തിരുവനന്തപുരം: എം. പി. വീരേന്ദ്രകുമാറിൻ്റെ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭൂപ്രഭു, തോട്ടം ഉടമ, വ്യവസായ പ്രമുഖൻ, രാഷ്ട്രീയ നേതാവ്, മാധ്യമ മാനേജ്മെൻ്റ് വിദഗ്ധൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നിങ്ങനെ താൻ വ്യാപരിച്ച എല്ലാ കർമ്മ രംഗങ്ങളിലും അസാമാന്യമായ വിജയം കൈവരിച്ച പ്രതിഭയായിരുന്നു എം. പി. വീരേന്ദ്രകുമാർ.

publive-image

പരസ്പരം പൊരുത്തപ്പെടാത്തത് എന്ന് തോന്നാവുന്ന കർമ്മരംഗങ്ങളെ അത്ഭുതകരമായ മികവോടെ അനായാസമായി ഇണക്കി ചേർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൊറോണക്കാല ദുരന്തങ്ങളിൽ കേരളത്തിന് സംഭവിച്ച വലിയ നഷ്ടമാണ് വീരേന്ദ്രകുമാറിൻ്റെ മരണം. ആദരാഞ്ജലികൾ...

KS RADHAKERISHNAN
Advertisment