Advertisment

സംസ്ഥാന ഖജനാവ് ഉദ്യോഗസ്ഥർ യഥേഷ്ടം കൊള്ളയടിക്കുന്നു...ധനകാര്യമന്ത്രി അനങ്ങാതിരിക്കുന്നു...മന്ത്രി തോമസ് ഐസക്കിനെതിരെ ഡോ. കെ എസ് രാധാക്യഷ്ണൻ

author-image
admin
New Update

publive-image

Advertisment

ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി ഡോ. കെ എസ് രാധാക്യഷ്ണൻ രം​ഗത്ത്. കേരളത്തിന്റെ ധനകാര്യ സ്രോതസുകളുടെ സുതാര്യത കിഫ്ബി തകർത്തിരിക്കുന്നു. ധനകാര്യ സംവിധാനത്തിന്റെ സുതാര്യത തകർക്കുകയും, അതിനെതിരെയുള്ള നിയമപരമായ അന്വേഷണത്തെ തടയുകയും ചെയ്യുന്ന ധനകാര്യ മന്ത്രിയെ മാറ്റിനിർത്തി, വകുപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ഡോ. കെ എസ് രാധാക്യഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്

ധനകാര്യ സംവിധാനത്തിന്റെ സുതാര്യത തകർക്കുകയും, അതിനെതിരെയുള്ള നിയമപരമായ അന്വേഷണത്തെ തടയുകയും ചെയ്യുന്ന ധനകാര്യ മന്ത്രിയെ മാറ്റിനിർത്തി, വകുപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം.

കിഫ്ബി മസാല ബോണ്ടിലെ നിക്ഷേപകരിൽ കരിപുരണ്ട വ്യക്തികളുണ്ടെന്ന് ആക്ഷേപം ഉയർന്നിക്കുന്നു. അതുകൊണ്ട് നിക്ഷേപകരുടെ പേരുവിവരം, കിഫ്ബി വെളിപ്പെടുത്തണം. കേരളത്തിന്റെ ധനകാര്യ സ്രോതസുകളുടെ സുതാര്യത കിഫ്ബി തകർത്തിരിക്കുന്നു. കിഫ്‌ബിയുടെ പ്രവർത്തനം സുതാര്യമല്ല. ഭരഘടനയ്ക്കും, നിയമത്തിനും, നിയന്ത്രണമില്ലാത്ത, ഭസ്മാസുരനായി കിഫ്ബി മാറിയിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയുന്ന ഒരു നിയന്ത്രണവും കിഫ്ബിക്ക് ബാധകമല്ലെന്ന് പറയുന്നത്.

ഭരണഘടന അനുസരിച്ച് സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് സുതാര്യതയും, കൃത്യതയും, ഉറപ്പ് വരുത്തുന്നതിനാണ് അക്കൗണ്ടൻ്റ് ജനറലിനെ നിയമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും, അതുകൊണ്ട് തന്നെ എജിയുടെ ഓഡിറ്റും ഉണ്ട്. സർക്കാർ പണം മുടക്കി സർക്കാർ ഉണ്ടാക്കിയിരിക്കുന്ന കിഫ്ബിയിലാകട്ടെ എജിയുടെ പരിശോധന വിലക്കിയിരിക്കുന്നു. എന്തുകൊണ്ടാണ് എജിയുടെ പരിശോധനയെ കിഫ്ബി ഭയക്കുന്നത്?

കെഎസ്എഫ്ഇ, കെഎഫ്‌സി തുടങ്ങിയ സർക്കാർ ധനകാര്യ സ്ഥാപനങ്ങളിലെ പണവും കിഫ്ബിയിൽ നിക്ഷേപിക്കപ്പെടുന്നു. പൗരജനങ്ങളുടെ നികുതിപണവും കിഫ്ബിയിൽ എത്തുന്നു. ഭരണഘടന പ്രകാരം ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളെ മറികടന്നുകൊണ്ട് വിദേശത്ത് നിന്നും കിഫ്ബി കടം വാങ്ങുന്നു. കിഫ്ബി വാങ്ങുന്ന കടം തിരിച്ചടക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുമാണ്. ആർ, എവിടെ നിന്ന്, എങ്ങനെ പണം നൽകുന്നു, എങ്ങനെ ചെലവഴിക്കുന്നു എന്നറിയാനുള്ള അവകാശം പൗരജനങ്ങൾക്കില്ലെന്നും കിഫ്ബി പറയുന്നു.

ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് അപ്പം തിന്നാൽ മതി കുഴിയെണ്ണണ്ട എന്നാണ് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് പറയുന്നത്. കിഫ്ബിയെ സംബന്ധിച്ചടത്തോളം കുഴിയെണ്ണുന്നതും ആർക്ക് എത്ര അപ്പം നൽകാമെന്നു തീരുമാനിക്കുന്നതും രണ്ടേ രണ്ടു പേർ മാത്രം - ധനകാര്യ മന്ത്രി തോമസ് ഐസക്കും ചീഫ് എക്‌സിക്യൂട്ടീവ് കെ.എം എബ്രഹാമും. ഈ രണ്ട്‌പേരുടെയും കുടുംബ സ്വത്താണ് കിഫ്ബിയുടെ മൂലധനമെങ്കിൽ കുഴി എണ്ണാതിരിക്കാമായിരുന്നു. പൗരജനങ്ങളുടെ പണമായത് കൊണ്ട് അപ്പം തിന്നുന്നതോടൊപ്പം, കുഴിയെണ്ണുകയും വേണം.

സംസ്ഥാനത്തിന്റെ ധനസ്രോതസ്സിനെ മുഴുവൻ കിഫ്ബിയിലേക്ക് ഒഴുക്കുകയും അവകൈകാര്യം ചെയ്യാനുള്ള, അവകാശം രണ്ടുപേർക്ക് കുത്തകയാക്കുകയും ചെയ്യുന്നത് അഴിമതിയാണ്. ജനാധിപത്യപരമായ സുതാര്യതയില്ലാതാക്കുന്നു. തോമസ് ഐസക്ക് - കെ. എം. എബ്രഹാം കൂട്ടുകെട്ട് സംസ്ഥാനത്തിന്റെ ധനകാര്യ സംവിധാനത്തെ തകർത്തിരിക്കുന്നു. സംസ്ഥാന ഖജനാവ് ഉദ്യോഗസ്ഥർ യഥേഷ്ടം കൊള്ളയടിക്കുന്നു. ധനകാര്യമന്ത്രി അനങ്ങാതിരിക്കുന്നു. അതിനെതിരെ അന്വേഷണം ഫലപ്രദമല്ല.

കിഫ്ബി വഴി നടക്കുന്ന, വഴിവിട്ട പണം കൊള്ളയെക്കുറിച്ച് ഇനി അന്വേഷിക്കാൻ പാടില്ല എന്ന് ഐസക്ക് - എബ്രഹാം കൂട്ടുകെട്ട് അലറി പറയുന്നു. കെഎസ്എഫ്ഇയിലെ ചിട്ടിപ്പണ തട്ടിപ്പിനെ കുറിച്ച് വിജിലൻസ് അന്വേഷിക്കരുത് എന്ന് പറഞ്ഞു മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു. കെഎഫ്‌സിയിലെ 5700 കോടി കിട്ടാക്കടത്തെക്കുറിച്ച് മിണ്ടരുതെന്നും മന്ത്രി പറയുന്നു.

https://m.facebook.com/story.php?story_fbid=3654888384600746&id=872292676193678

Advertisment