Advertisment

മാർക്സിസ്റ്റ് പാർട്ടി കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞടുപ്പിൽ നേടിയ വിജയത്തിന്റെ പേരിൽ അറമാദിക്കേണ്ട; ഈ വിജയം മുസ്ലിം - ക്രിസ്ത്യൻ ന്യൂനപക്ഷ പ്രീണനം കൊണ്ട് മാത്രം നേടിയതാണ് എന്ന കാര്യം മറക്കരുത് ; ഡോ കെഎസ് രാധാകൃഷ്ണന്‍

New Update

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഇടതുമുന്നണി നേടിയ വിജയത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് ഡോ. കെഎസ് രാധാകൃഷ്ണന്‍ രംഗത്ത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേടിയ വിജയം മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രീണനം കൊണ്ട് മാത്രം നേടിയതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

Advertisment

publive-image

കുറിപ്പ് വായിക്കാം...

മാർക്സിസ്റ്റ് - മുസ്ലീം ഐക്യം

മാർക്സിസ്റ്റ് പാർട്ടി കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞടുപ്പിൽ നേടിയ വിജയത്തിന്റെ പേരിൽ അറമാദിക്കേണ്ട. ഈ വിജയം മുസ്ലിം - ക്രിസ്ത്യൻ ന്യൂനപക്ഷ പ്രീണനം കൊണ്ട് മാത്രം നേടിയതാണ് എന്ന കാര്യം മറക്കരുത്. എന്നിട്ടും 2015ലെ തെരഞ്ഞെടുപ്പിലേക്കാൾ മൂന്ന് ഗ്രാമപഞ്ചായത്തുകളേ ഇപ്രാവശ്യം അധികം കിട്ടിയിട്ടുള്ളു.

587 എന്നത് 590 ആയി എന്ന് മാത്രം. എന്നാൽ വോട്ടു നിലയിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടായ കുറവ് മലപ്പുറം ഉൾപ്പടെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു നിന്ന് ലഭിച്ച വോട്ടു കൊണ്ടും മധ്യതിരുവിതാംകൂറിൽ നിന്നും ലഭിച്ച ക്രിസ്ത്യൻ വോട്ടു കൊണ്ടും നികത്തി. മുസ്ലിംലീഗിന് പത്തുലക്ഷം വോട്ടു കുറയുകയും ചെയ്തു. മുസ്ലിംലീഗിന് നഷ്ടപ്പെട്ട വോട്ട് ലഭിച്ചത് മാർക്സിസ്റ്റ് പാർട്ടിക്കാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

അടുത്ത തെരഞ്ഞടുപ്പിൽ അധികാരം ലഭിച്ചു കഴിഞ്ഞു എന്ന പോലെയാണ് സഖാക്കൾ പെരുമാറുന്നത്. മുൻപൊരിക്കൽ, ഇ എം എസ് ഉള്ള കാലം, സദ്ദാം ഹുസ്സൈന്റെ സഹായത്തോടെ ഒരു ജില്ലാ പഞ്ചായത്തു തെരഞ്ഞടുപ്പ് മാർക്സിസ്റ്റ് പാർട്ടി ജയിച്ചു. ഇ എം എസ് ചോദിച്ചു "ഞങ്ങൾ സദ്ദാമിന്റെ കൂടെ. നിങ്ങൾ ആരുടെ കൂടെ".

അക്കാലത്താണ് സദ്ദാം ഹുസൈനെ അമേരിക്ക യുദ്ധത്തിൽ തോൽപ്പിച്ച് കൊന്നത്. അമേരിക്ക സദ്ദാമിനെ കൊന്നതിൽ മുസ്ലീങ്ങൾ രോഷാകുലരായിരുന്നു. മുസ്ലീങ്ങളുടെ രോഷം വോട്ടാക്കി മാറ്റാനാണ് ഇ എം എസ് കൊല്ലപ്പെട്ട സദ്ദാം ഹുസ്സൈന്റെ പക്ഷം ചേർന്നത്. ഇറാക്കിലെ ക്രൂരനായ ഭരണാധികാരിയായിരുന്നു സദ്ദാം. അദ്ദേഹം ലക്ഷകണക്കിന് കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കി.

അക്കാര്യം ഇ എം എസിനും അറിയാമായിരുന്നു. പക്ഷെ മുസ്ലിം വർഗീയ വികാരം തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനായി സദ്ദാമിനെ സമർത്ഥമായി നമ്പൂതിരിപ്പാട്‌ ഉപയോഗിച്ചു. സദ്ദാമിന്റെ പേരിൽ റോഡുകൾ കേരളത്തിൽ സഖാക്കൾ ഉണ്ടാക്കി. കേരളത്തിലെ മുസ്ലീങ്ങൾക്ക് മുസ്ലീം വികാരം കലാശാലയിരുന്നത് കൊണ്ട് അവർ മാർക്സിസ്റ്റ് പാർട്ടിയുടെ കൂടെ നിന്നു.

സദ്ദാമും കേരളവും തമ്മിൽ എന്ത് ബന്ധമെന്ന് ഒരു മുസ്ലീമും അന്ന് കേരളത്തിൽ ചോദിച്ചില്ല. സദ്ദാമാകട്ടെ നല്ല മുസ്ലീം മതവിശ്വാസി പോലും ആയിരുന്നില്ല. പക്ഷെ നമ്പൂതിരിപ്പാട്‌ മലപ്പുറംകാരനായിരുന്നത് കൊണ്ടും 1921ലെ മാപ്പിള ലഹളക്കാലത്തു ജീവനും കൊണ്ട് ഓടി ഇരിങ്ങാലക്കുടയിൽ അഭയം തേടിയിരുന്നത് കൊണ്ടും മുസ്ലീങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇ എം എസിനു അറിയാമായിരുന്നു.

അതുകൊണ്ടു മലപ്പുറം മാത്രമാണ് അക്കുറി യൂ ഡി എഫിന് കിട്ടിയത്. ഈ വിജയത്തിൽ അറമാദിച്ചു കൊണ്ടാണ് കാലാവധി തികയ്ക്കും മുൻപ് നിയമസഭ പിരിച്ചു വിട്ടു തെരഞ്ഞെടുപ്പിന് പോയതും എട്ടുനിലക്ക് പൊട്ടിയതും.

അതെ അവസ്ഥ തന്നെയാണ് ഇക്കുറിയും വരാൻ പോകുന്നത്. ബി ജെ പിയെ കാണിച്ചാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ന്യൂനപക്ഷങ്ങളെ പേടിപ്പിച്ചത്. മാർക്സിസ്റ്റുപാർട്ടിയില്ലെങ്കിൽ മുസ്ലിംകൾക്കു രക്ഷയില്ല എന്നാണ് പ്രചാരണം. മുസ്ലീംലീഗിലെ ഒരു വിഭാഗം ആ അഭിപ്രായക്കാരുമാണ്. മുസ്ലീംലീഗിനെ വെടക്കാക്കി തനിക്കാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

ഒന്നുകിൽ ലീഗിനെ ക്ഷീണിപ്പിച്ചു കൊണ്ട് മുസ്ലീങ്ങളെ പാർട്ടിയിൽ എടുക്കുക അല്ലെങ്കിൽ ലീഗിനെ തന്നെ വിഴുങ്ങുക. ഇതാണ് പാർട്ടിയുടെ ഉള്ളിലിരുപ്പ്. ആരെ വേണമെങ്കിലും മാർക്സിസ്റ്റ് പാർട്ടി കൂടെ കൂട്ടും. മാണി കേരള കോൺഗ്രസിനെ ഇടത് പക്ഷത്ത് എടുത്തത് ഉദാഹരണം.

കാട്ടുകള്ളനാണ് മാണി എന്ന് പ്രചരിപ്പിച്ചു നടന്ന ഇടതുപക്ഷ ഉപജാപക സംഘമായ ബുദ്ധിജീവികൾ മാണി കോൺഗ്രസ് ഇടതുപക്ഷത്ത് എത്തിയപ്പോൾ മാണിക്കെതിരെ ഒരു അക്ഷരം പോലും പറയാതെ മാണിയെ വിശുദ്ധനാക്കി.

പ്രത്യക്ഷത്തിൽ തന്നെ മുസ്ലീം - ക്രിസ്ത്യൻ വർഗീയത പറഞ്ഞാലും പറയുന്നത് മാർക്സിസ്റ്റ് പാർട്ടിയാണെങ്കിൽ ഈ ബുദ്ധിജീവികൾ അതിനു വേണ്ടി ഹല്ലേലൂയ്യ പാടും. മാർക്സിസ്റ്റ് പാർട്ടിയാണെങ്കിൽ ഇവരെ കൊണ്ട് എന്തും ചെയ്യിക്കുകയും ചെയ്യും.

അതുകൊണ്ടു അടുത്ത തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടി കളിയ്ക്കാൻ പോകുന്നത് ന്യൂനപക്ഷ പ്രീണനം ആയിരിക്കും. അതിനെ ചെറുത്തു തോൽപ്പിക്കാൻ യു ഡി എഫിനാകില്ല. അതിന്റെ നഷ്ടം സഹിക്കേണ്ടി വരിക ഇവിടത്തെ ഭൂരിപക്ഷ സമുദായത്തിനും ആയിരിക്കു.

അംഗസംഖ്യയിൽ കൂടുതൽ മുസ്ലീങ്ങൾ ആയതുകൊണ്ട് ആ കളിയിൽ നഷ്ടം വരിക ക്രിസ്ത്യാനികൾക്കും ആയിരിക്കും. ഇപ്പോൾ തന്നെ ക്രിസ്ത്യാനിയെ അവർ ഒതുക്കുകയാണ്. മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ ലക്ഷ്യമാക്കുന്നത് മാർക്സിസ്റ്റ്-മുസ്ലിം മത ഐക്യം ആണ്. അവർ ഇപ്പോൾ കാണുന്ന വിജയ സൂത്രവാക്യവും അത് തന്നെ.

FB post ks radhakrishnan
Advertisment