Advertisment

കേരള സർക്കാർ ഊർജ്ജ കേരള മിഷൻ്റെ ഭാഗമായി വിഭാവന ചെയ്തിരിക്കുന്ന ഫിലമെൻറ് രഹിത കേരളം - പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള സർക്കാർ ഊർജ്ജ കേരള മിഷൻ്റെ ഭാഗമായി വിഭാവന ചെയ്തിരിക്കുന്ന ഫിലമെൻറ് രഹിത കേരളം - പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ കേരളത്തിൽ ആകെ 7.5 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്യുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഓരോ ഉപഭോക്താവിൻ്റെയും ആവശ്യാനുസരണം 9 വാട്ട് എൽഇഡി ബൾബുകൾ മൂന്നു വർഷ ഗ്യാരണ്ടിയോടുകൂടി ആറുവരെ ഗഡുക്കളായി തുക ഈടാക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

ബുക്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ വീട്ടിൽ മുൻകൂറായി അറിയിപ്പു നൽകി KSEBL - ൻ്റെ ജീവനക്കാർ ബൾബുകൾ നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്.  ഉപഭോക്താക്കളുടെ കൈവശമുള്ള ഉപയോഗശൂന്യമായ ഫിലമെൻറ് ബൾബുകൾ, CFL ബൾബുകൾ എന്നിവ തിരികെ സ്വീകരിക്കുകയും പാരിസ്ഥിതിക ദോഷമില്ലാത്ത രീതിയിൽ ഗ്രീൻ കേരള മിഷൻ്റെ സഹകരണത്തോടുകൂടി  നിർമാർജ്ജനം ചെയ്യുന്നതാണ്.

ഒരു 9 വാട്ട് എൽഇഡി ബൾബ് 100 വാട്ട് ഫിലമെൻറ് ലാമ്പിന് തുല്യമായ പ്രകാശം നൽകുകയും വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുകയും തന്മൂലം ഉപഭോക്താവിൻ്റെ വൈദ്യുതി ബില്ലിൽ കാര്യമായ കുറവുണ്ടാക്കുകയും ചെയ്യുന്നു.

എൽഇഡി ബൾബുകളുടെ ഉപയോഗത്തിലൂടെ വൈദ്യുതി മൂലം ഉണ്ടാകുന്ന ചൂട് കുറയ്ക്കുവാനും ഫ്ലൂറസെൻറ്, മെർക്കുറി പോലുള്ള മനുഷ്യ ശരീരത്തിന് ഹാനികരമായ പദാർഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും സാധിക്കും.

അങ്ങനെ കൂടുതൽ പ്രകൃതി സൗഹാർദമായ ഊർജ്ജ ഉപയോഗം ഉറപ്പാക്കുന്നു. അതിലുപരിയായി വൈദ്യുതി ലാഭിക്കുന്നത് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് തുല്യമാണ്.

വൈദ്യുതി ഉൽപാദനത്തിൽ പിന്നോക്കം നിൽക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ഈ പദ്ധതി ഒരു മുതൽക്കൂട്ടാണ്.

trivandrum news
Advertisment