അറ്റകുറ്റപ്പണിക്കിടെ ഷൊര്‍ണൂരില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ പോസ്റ്റില്‍നിന്ന് വീണ് മരിച്ചു

ന്യൂസ് ബ്യൂറോ, പാലക്കാട്
Monday, June 10, 2019

ഷൊര്‍ണൂര്‍: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷൊര്‍ണൂരില്‍ വൈദ്യുതി ബോര്‍ഡിലെ (കെ.എസ്.ഇ.ബി) കരാര്‍ ജീവനക്കാരന്‍ പോസ്റ്റില്‍നിന്ന് വീണ് മരിച്ചു. കോട്ടക്കുളങ്ങര സ്വദേശി രാജേഷാണ് (42) മരിച്ചത്.

ഷൊര്‍ണൂര്‍ കൊളപ്പുള്ളി കെ.എസ്.ഇ.ബി ഓഫീസിലെ കരാര്‍ ജീവനക്കാരനായിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ആലിന്‍ചുവട് പ്രദേശത്തെ പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ രാജേഷ് നിലത്തുവീണു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

×