Advertisment

കെഎസ്എഫ്ഇയില്‍ നടന്നത് ഗുരുതര ക്രമക്കേടുകള്‍ ! കള്ളപ്പണം വെളുപ്പിക്കാന്‍ ഉദ്യോഗസ്ഥരും കൂട്ടുനിന്നു, നടത്തുന്നത് പൊള്ളച്ചിട്ടി; ചിട്ടിപൊട്ടുന്ന ഘട്ടംപോലും വന്നതായി വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍; വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യാന്വേഷണത്തിനൊടുവില്‍; റെയ്ഡ് നടന്നത് വിജിലന്‍സിന്റെ സെക്രട്ടറിയും ഡയറക്ടറും അറിഞ്ഞു തന്നെ; റെയ്ഡ് റിപ്പോര്‍ട്ട് ഇന്നു മുഖ്യമന്ത്രിക്ക് നല്‍കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് കരുതിക്കൂട്ടി തന്നെയാണ് നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ പുറത്ത്. കെഎസ്എഫ്ഇയ്ക്ക് എതിരെ വിജിലന്‍സിന് പരാതി ലഭിച്ച് മാസങ്ങളായി നടത്തിയ രഹസ്യാന്വേഷണത്തിന് ശേഷമാണ് റെയ്ഡ് അടക്കമുള്ള നടപടികളിലേക്ക് വിജിലന്‍സ് കടന്നത്. കഴിഞ്ഞ നവംബര്‍ 10നാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സെക്രട്ടറി സഞ്ജയ് കൗളിന് കൈമാറിയത്.

Advertisment

publive-image

വിജിലന്‍സ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി സുധേഷ്‌കുമാര്‍ അറിഞ്ഞുതന്നെയാണ് റെയ്ഡ് നടത്തിയത്. ഐജി എച്ച് വെങ്കിടേഷ് തന്നെയാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന ക്രമക്കേടുകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പ്രാഥമികമായി വിജിലന്‍സിന് ലഭിച്ചത്.

ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തിലേറെ നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശേഷമാണ് വിജിലന്‍സ് റെയ്ഡിലേക്ക് കടന്നത്. കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തത്.

ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, ചിട്ടിയില്‍ ക്രമക്കേട് നടത്തുന്നു, ബെനാമി പേരുകളില്‍ ഉദ്യോഗസ്ഥന്മാര്‍ ചിട്ടി പിടിയ്ക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടിയിലൂടെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഇക്കാര്യം വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറിയേയും അറിയിച്ചിരുന്നു. സഞ്ജയ് കൗളിന്റെ കൂടി അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്. ഒരു കെ.എസ്.എഫ്.ഇ ശാഖയിലെങ്കിലും റെയ്ഡ് നടത്തണമെന്ന നിര്‍ദേശവും എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും ആസ്ഥാനത്തു നിന്നും നല്‍കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട വിശദീകരണം വിജിലന്‍സ് സര്‍ക്കാരിനു ഉടന്‍ കൈമാറാനാണ് സാധ്യത.

ksfe raid
Advertisment