Advertisment

ദീ​ര്‍ഘ​ദൂ​ര ബ​സു​ക​ളി​ല്‍ ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​ര്‍ സം​വി​ധാ​നം കെഎ​സ്‌ആ​ര്‍ടിസി നി​ര്‍ത്ത​ലാ​ക്കു​ന്നു: എ​ട്ടു​മ​ണി​ക്കൂ​റി​നു ശേ​ഷം ജീ​വ​ന​ക്കാ​ര്‍ക്ക് വി​ശ്ര​മം ന​ല്‍കും: എ​ട്ടു​മ​ണി​ക്കൂ​റി​നു മു​ക​ളി​ല്‍ ഓ​ടു​ന്ന ബ​സു​ക​ള്‍ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി ക്രൂ ​ചെ​യ്​​ഞ്ച് ന​ട​പ്പാ​ക്കും

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: ദീ​ര്‍ഘ​ദൂ​ര ബ​സു​ക​ളി​ല്‍ ഡ്രൈ​വ​ര്‍മാ​രെ ത​ന്നെ ക​ണ്ട​ക്ട​റാ​യും നി​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​ര്‍ സം​വി​ധാ​നം കെഎ​സ്‌ആ​ര്‍ടിസി​യു​ടെ നി​ര്‍ത്ത​ലാ​ക്കു​ന്നു. ഇതിന് പ​ക​രം എ​ട്ടു​മ​ണി​ക്കൂ​റി​നു ശേ​ഷം ജീ​വ​ന​ക്കാ​ര്‍ക്ക് വി​ശ്ര​മം ന​ല്‍കും. ഡ്യൂ​ട്ടി ക​ഴി​യു​ന്ന​വ​ര്‍ക്ക് ഏ​ഴു​മ​ണി​ക്കൂ​ര്‍ വി​ശ്ര​മം അ​നു​വ​ദി​ക്കും.

ഇ​വ​ര്‍ക്കാ​യി പ്ര​ത്യേ​ക വി​ശ്ര​മ​സം​വി​ധാ​നം ഒ​രു​ക്കും. എ​ട്ടു​മ​ണി​ക്കൂ​റി​നു മു​ക​ളി​ല്‍ ഓ​ടു​ന്ന ബ​സു​ക​ള്‍ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി ക്രൂ ​ചെ​യ്​​ഞ്ച് ന​ട​പ്പാ​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. വൈ​റ്റി​ല അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച ക്ര​മീ​ക​ര​ണ​ങ്ങളുടെ ഉ​ന്ന​ത​ത​ല അ​വ​ലോ​ക​നം വെ​ള്ളി​യാ​ഴ്ച ന​ട​ന്നിരുന്നു.

ദീ​ര്‍ഘ​ദൂ​ര ബ​സു​ക​ളി​ല്‍ ക​ണ്ട​ക്ട​ര്‍ ലൈ​സ​ന്‍സു​ള്ള ര​ണ്ട് ഡ്രൈ​വ​ര്‍മാ​രെ നി​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​ര്‍ സം​വി​ധാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Advertisment