Advertisment

കടുത്ത സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാരിനു കെ.എസ്‌.ആര്‍.ടി.സിയുടെ കത്ത്‌.... 8,000 ജീവനക്കാരെ നീക്കണം

New Update

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്‌ആര്‍ടിസിയില്‍ നിന്നും 8000 പേരെ പിരിച്ചുവിടണമെന്ന് മാനേജ്‌മെന്‍റ്. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത് നല്‍കി.

Advertisment

publive-image

ഈ ജീവനക്കാര്‍ നിലവില്‍ കോര്‍പ്പറേഷന് അധിക ബാധ്യതയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെ ടോമിന്‍ തച്ചങ്കരി കെഎസ്‌ആര്‍ടിസി എംഡിയായിരുന്ന സമയത്ത് അനാവശ്യ ജീവനക്കാരെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് യൂണിയന്‍ നേതാക്കളും വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രനും അതിനെ എതിര്‍ത്തു.

അതിനിടെയാണ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിലവിലെ എംഡി എം.പി. ദിനേശ് സര്‍ക്കാരിന് കത്ത് നല്‍കിയത്. പ്രതിമാസം 75 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടാകുന്നത്.

99 ഡിപ്പോകളില്‍ 63 എണ്ണവും പണയത്തിലാണ്. ശമ്പളത്തിന് 80 കോടിയും പെന്‍ഷന് 57 കോടിയും മാസംതോറും കണ്ടെത്തണം. ശമ്പളം നല്‍കാന്‍ മാസംതോറും സര്‍ക്കാരിനു മുന്നില്‍ കൈനീട്ടേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.

എന്നാല്‍ ഇനി പണം നല്‍കാനാകില്ലെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെ കോര്‍പ്പറേഷന്റെ ചെലവ് ചുരുക്കി പുനരുദ്ധരിക്കാമെന്ന ലക്ഷ്യവുമായാണ് എംഡി സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

ksrtc
Advertisment