Advertisment

ആലപ്പുഴയിൽ‍ കെഎസ്‌ആര്‍ടിസി അപകടം; 36 പേര്‍ക്ക് പരിക്കേറ്റു രണ്ടുപേരുടെ നില ഗുരുതരം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാതയില്‍ കളർകോടും കളപ്പുരയിലും വാഹനാപകടം. കളപ്പുരയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് അപകടത്തില്‍ പെട്ടത്.

Advertisment

publive-image

കളര്‍കോട് എസ് ഡി കോളജിനു സമീപത്തെ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ബസ് ഇടിച്ചാണ് അപകടം നടന്നത്.

ബസിന്റെ ഇടിയേറ്റ് ഒട്ടോ മൂന്നിലുള്ള കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. തകര്‍ന്ന നിലയിലായിരുന്ന ഓട്ടോറിക്ഷയുടെ വാതില്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരനായ രാജേന്ദ്രനെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രണ്ട് അപകടങ്ങളിലുമായി 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Advertisment