Advertisment

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് റബ്ബര്‍പുരയിടത്തില്‍ ഇടിച്ചുകയറി ..അപകടത്തില്‍ രണ്ടു യാത്രക്കാര്‍ക്കു പരിക്ക്

New Update

കിളിമാനൂര്‍: കിളിമാനൂരില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി. ബസ് റോഡിനു സമീപത്തെ മതില്‍ തകര്‍ത്ത് റബ്ബര്‍പുരയിടത്തില്‍ ഇടിച്ചുകയറി . അപകടത്തില്‍ രണ്ടു യാത്രക്കാര്‍ക്കു പരിക്കേറ്റു. പനപ്പാംകുന്ന് സ്വദേശിനി വിലാസിനി (56), നാവായ്ക്കുളം സ്വദേശി ബിന്ദു (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Advertisment

publive-image

ശനിയാഴ്ച രാവിലെ 10-ന് നാവായ്ക്കുളം-തുമ്പോട്-കൈതോട് റോഡില്‍ കൃഷ്ണന്‍കുന്നിലായിരുന്നു അപകടം. തുമ്പോടുനിന്ന് പനപ്പാംകുന്ന് ഭാഗത്തേക്കു പോയ ചടയമംഗലം ഡിപ്പോയില്‍നിന്നുള്ള മെഡിക്കല്‍ കോളേജ് ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണംവിട്ട ബസ് കൃഷ്ണന്‍കുന്ന് കൃഷ്ണഗിരിയില്‍ സി.മോഹന്‍കുമാറിന്റെ വീടിനു മുന്നിലുള്ള മതില്‍ ഇടിച്ചുതകര്‍ത്തശേഷം പുരയിടത്തിലെ റബ്ബര്‍ മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

ksrtc accident
Advertisment