Advertisment

കാർ കുറുകെയിട്ട് ബസ് തടഞ്ഞിട്ടു സിനിമാ സ്റ്റൈലില്‍ ഡ്രൈവറെ മർദിച്ച യുവതി അറസ്റ്റിൽ

New Update

publive-image

Advertisment

ആലപ്പുഴ ∙ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു എന്നാരോപിച്ചാണു മർദിച്ചത്.

പുറക്കാട് ജംക്‌ഷനിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിൽ കാർ ബസിനു കുറുകേയിട്ടു ഡ്രൈവറുടെ കാബിനുള്ളിലേക്കു കയറി സിനിമാ സ്റ്റൈലില്‍ യുവതി ഡ്രൈവറെ കൈകാര്യം ചെയ്യുകയായിരുന്നു .

കണ്ടക്റ്റര്‍ വിവരം അറിയിച്ച പ്രകാരം പൊലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .

ksrtc
Advertisment