Advertisment

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് കടത്തിയതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; ദൃശ്യങ്ങള്‍ ലഭിച്ചത് പാരിപ്പള്ളിയില്‍ ബസ് ഉപേക്ഷിച്ച സ്ഥലത്ത് നിന്ന്‌

New Update

publive-image

Advertisment

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് കടത്തിയതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പാരിപ്പള്ളിയിൽ ബസ് ഉപേക്ഷിച്ച സ്ഥലത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.

ബസ് പാരിപ്പള്ളിയില്‍ നിര്‍ത്തി ഒരാള്‍ പുറത്തിറങ്ങി പോകുന്നത് ദൃശ്യങ്ങളില്‍ കാണാമെങ്കിലും ഇയാളുടെ മുഖം വ്യക്തമല്ല. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ ബസ് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബസ് മോഷണം പോയ വിവരം മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടങ്ങിയപ്പോഴേക്കും പാരിപ്പളളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബസ് കണ്ടെത്തിയെന്ന വിവരമെത്തി.

Advertisment