Advertisment

കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിക്കാന്‍ പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസിയും !

New Update

തിരുവനന്തപുരം : കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിക്കാന്‍ പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസിയും നേരത്തെ കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകള്‍ക്ക് അനുവദിച്ച 25 ശതമാനം നിരക്കിളവ് എസി ലോഫ്ലോര്‍ ബസിലും നടപ്പിലാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

Advertisment

publive-image

നിലവില്‍ തിരുവനന്തപുരം – എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറയ്ക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരും.

എറണാകുളം – തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും), എറണാകുളം – കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ളോര്‍ എസി ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്.

ksrtc covid 19
Advertisment