Advertisment

ആനയെ പേടിക്കാതെ ആനവണ്ടി, വീഡിയോ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: കെഎസ്ആര്‍ടിസി വീഡിയോകളും ചിത്രങ്ങളും ഇടയ്ക്ക് വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു ആനവണ്ടി വീഡിയോ കൂടി ഫേസ്ബുക്ക് വാട്ട്‌സ്ആപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ശബരിമലയിലേക്ക് പോകുന്ന ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍ വരുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശം പിടിച്ച് നില്‍ക്കുകയായിരുന്നു ഈ കൊമ്പന്‍.

https://www.youtube.com/watch?time_continue=13&v=JZGd-CBpRFQ

കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെ കണ്ട് പിന്നോട്ട് പോയി. ഈ സമയമാണ് കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് പോയത്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.

Advertisment