കെ.എസ്.ആര്‍.ടിസി ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയ്ക്ക്! സ്ത്രീകളോട് മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടിസിയില്‍ സ്ഥാനമുണ്ടാവില്ല: സ്ത്രീകള്‍ക്ക് രാത്രിയാത്ര സാധ്യമായാലെ സ്വാതന്ത്യമുള്ള രാജ്യമെന്ന് അഭിമാനിക്കാനാവൂ എന്ന് എം.ഡി.ബിജുപ്രഭാകര്‍

New Update

publive-image

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടിസിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് എം.ഡി.ബിജുപ്രഭാകര്‍.

Advertisment

കഴിഞ്ഞദിവസം പൊന്‍കുന്നത്തുനിന്നു ലഭിച്ച പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകും. സ്ത്രീകള്‍ക്ക് രാത്രിയാത്ര സാധ്യമായാലെ സ്വാതന്ത്യമുള്ള രാജ്യമെന്ന് അഭിമാനിക്കാനാവൂ എന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

പൊന്‍കുന്നത്തു നിന്ന് രാത്രി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രചെയ്തു യുവതിയാണ് എം.ഡിക്ക് പരാതി നല്‍കിയത്. ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നായിരുന്നു പരാതി.

സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര സാധ്യമായില്ലങ്കില്‍ ഇന്ത്യ സ്വതന്ത്രരാജ്യമാണെന്ന് പറയുന്നില്‍ അര്‍ഥമില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

Advertisment