Advertisment

കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണം; ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കെഎസ്ആര്‍ടിസി ജനങ്ങളെയും കോടതിയേയും വിഡ്ഡികളാക്കുന്നുവെന്ന് ഹൈക്കോടതി. എംപാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എന്ത് അവകാശമാണ് ഉള്ളത്. പിഎസ്‌സി പരീക്ഷ എഴുതി പാസായവരോടുള്ള വെല്ലുവിളിയാണെന്നും കോടതി പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ ഉടന്‍ നടപ്പാക്കണം. ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഇല്ലെന്ന് ഉറപ്പാക്കണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.

Advertisment

publive-image

അതേസമയം, എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ നടപടി തുടങ്ങിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു ഉത്തരവ് നടപ്പാക്കിയ സത്യവാങ്മൂലം നാളെ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍, എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി കേള്‍ക്കാന്‍ കോടതി തയാറായില്ല.

Advertisment