Advertisment

കെഎസ്‌ആര്‍ടിസിയുടെ ആയിരത്തിഅഞ്ഞൂറിലേറെ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

New Update

publive-image

Advertisment

കോഴിക്കോട് : കെഎസ്‌ആര്‍ടിസിയുടെ ആയിരത്തിഅഞ്ഞൂറിലേറെ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതുമാണു കാരണം.

തിരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ഷെഡില്‍ കയറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ 8ന് ചേര്‍ന്ന യോഗത്തിലാണ് അധികമുള്ള ബസുകള്‍ നിര്‍ത്തിയിടാന്‍ തീരുമാനിച്ചത്. ബസുകള്‍ നിര്‍ത്തിയിടാന്‍ ഏപ്രില്‍ 1 മുതല്‍ സൗകര്യമൊരുക്കണമെന്നു മാര്‍ച്ച്‌ അവസാനയാഴ്ച കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു.

Advertisment