കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ ചര്‍ച്ച നടത്തുമെന്ന് ടോമിന്‍ ജെ തച്ചങ്കരി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ അധികൃതര്‍ ഇടപെടുന്നു. ഈ മാസം 16 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ഒഴിവാക്കാന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

മന്ത്രിമാരുടെ നേതൃത്വത്തിലുണ്ടാക്കിയ ഒത്തുത്തീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതിരുന്നതോടെയാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. സംയുക്ത് ട്രേഡ് യുണിയന്റേതാണ് തീരുമാനം. കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട് മുഴുവന്‍ താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നുള്ള ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം, പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരം ശക്തമാക്കുന്നു. ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം.

×