Advertisment

കെഎസ്‌ആര്‍ടിസി സമരം മാറ്റിവച്ചു; ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരം മാറ്റിവച്ചു. ഗതാഗതമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി നല്‍കിയ ഉറപ്പിലാണ് പണിമുടക്ക് മാറ്റിയത്.

publive-image

നേരത്തെ, കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. നാളെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാലാണ് തടഞ്ഞത്. നാളത്തെ ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Advertisment