Advertisment

ഓക്സിജൻ ടാങ്കർ പെയിൻ്റ് ചെയ്ത് കെഎസ്ആർടിസി ടെക്‌നിക്കൽ വിഭാഗം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

കഞ്ചിക്കോട്: കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഐനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കർ പാലക്കാട് കെ.എസ്.ആർ.ടി.സി ടെക്നിക്കൽ വിഭാ​ഗം പെയിൻ്റിംഗ് പൂർത്തിയാക്കി തിരിച്ചു നൽകി.

പ്രതിദിനം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് ഇവിടെ നിന്നും ഓക്സിജൻ ടാങ്കറുകൾ പോകുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപയോഗിക്കാതെ കിടന്ന വാഹനം പെയിൻ്റ് ചെയ്യുന്നതിനായാണ് കെ.എസ്.ആർ.ടി.സി ​ഗ്യാരേജിൽ എത്തിച്ചത്.

തുടർന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി ​ഗ്യാരേജിലെ നാല് പെയിന്റർമാരും ഒരു ചാർജ് മാനും ചേർന്ന് ഒറ്റദിവസം കൊണ്ട് തന്നെ പെയിന്റിം​ഗ് പൂർത്തിയാക്കി ടാങ്കർ ഐനോക്സിന് തിരികെ നൽകി.

palakkad news
Advertisment