കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്

ജോസ് ചാലക്കൽ
Saturday, March 6, 2021

പാലക്കാട്: കെ.എസ്.ടി.എം ബ്ലോയ് സ് സംഘ് പാലക്കാട് ജില്ലാ ജനറൽ ബോഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ആർ.ടി.സി.യെ തകർക്കുന്ന ഇടതു സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഇടതുസംഘടനകളിൽ നിന്നും നിരവധി ജീവനക്കാർ കെ.എസ്.ടി.എംപ്ലോയീസ് സംഘിൻ്റെ മെമ്പർഷിപ്പെടുത്തു.

പാലക്കാട് വെച്ചു നടന്ന ജില്ലാ ജനറൽ ബോഡിയിലാണ് ജീവനക്കാർ കൂട്ടത്തോടെ ബി.എം.എസ്. ലേക്ക് കടന്നു വന്നത്.സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പുതിയ അംഗങ്ങളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

കെ.എസ്.ആർ.ടി.സി. യുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന കെ. സ്വിഫ്റ്റ്എന്ന സ്വതന്ത്ര കമ്പനിയുടെ രൂപീകരണവും ജീവനക്കാരുടെ ശമ്പള പരിഷ്കരണം തടഞ്ഞുവെച്ചതും ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇതിൻ്റെ പ്രതിഫലനമാണ് ഇടതു സംഘടനകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും വിശ്വസിക്കാവുന്ന ഒരു സംഘടന എന്ന നിലയിൽ ബി.എം.എസ്. ന് കിട്ടുന്ന അംഗീകാരവും എന്ന് ഉദ്ഘാടകൻ പറഞ്ഞു.

യോഗത്തിൽ ജില്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജില്ലാ പ്രസിഡൻറായി വി.ശിവദാസ്, വർക്കിംഗ് പ്രസിഡൻറായി കെ.സുരേഷ് കൃഷ്ണൻ, സെക്രട്ടറിയായി ടി.വി.രമേഷ് കുമാർ, ട്രഷററായി പി.ആർ.മഹേഷ് എന്നിവരേയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

വി.ശിവദാസ് അധ്യക്ഷത വഹിച്ചു.സലിം തെന്നിലാപുരം, വി.രാജേഷ്, പി.കെ.ബൈജു, കെ രാജേഷ് എന്നിവർ സംസാരിച്ചു. ടി.വി.രമേഷ് കുമാർ നന്ദി പറഞ്ഞു

×