Advertisment

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്:  കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യും കൊറോണയുടെ മറവിൽ നടത്തുന്ന തൊഴിൽ ചൂഷണങ്ങൾക്കെതിരെ ബിഎംഎസ്സിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കെ എസ് ടി എംപ്ലോയീസ് സംഘ് പാലക്കാട് ജില്ലയിൽ പ്രതിഷേധിച്ചു.

publive-image

കെ എസ്ആര്‍ ടി സിയിൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം അനുവദിക്കുക, പിരിച്ചുവിടൽ ഒഴിവാക്കുക ,കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വകാര്യ വത്ക്കരണ നീക്കത്തിൽ നിന്ന് പിന്മാറുക ,പൊതുമേഖലയെ ഇല്ലായ്മ ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കുക, പൊതുഗതാഗതം സർക്കാർ ഏറ്റെടുക്കുക ,കെഎസ്ആർടിസിയെ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് ആക്കി മാറ്റുക തുടങ്ങിയ നിരവധി തൊഴിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ച് പാലക്കാട് നടന്ന പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു, വർക്കിങ് പ്രസിഡന്റ് എന്‍.കെ കണ്ണന്‍, എല്‍ രവി പ്രകാശ് എന്നിവരും മണ്ണാർക്കാട് സംസ്ഥാന സെക്രട്ടറി കെ രാജേഷ്, കെ സുധീഷ് എന്നിവരും നേതൃത്വം നൽകി.

kst prathishedam
Advertisment