Advertisment

ആദിവാസി മേഖലയിൽ അക്ഷരവെളിച്ചമേകി കെഎസ്‌ടിയു കരുതൽ സ്പർശം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

കെഎസ്‌ടിയു പാലക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ കരുതൽ സ്പർശം പി.വി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പറമ്പിക്കുളം വനമേഖലയിലെ സുങ്കം, കുരിയാർകുറ്റി ആദിവാസി കോളനികളിൽ അക്ഷര വെളിച്ചമേകി കെഎസ്‌ടിയു വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ കരുതൽ സ്പർശം.

കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ  കോവിഡ് കാല സാമൂഹ്യ സഹായ പദ്ധതിയായ കരുതൽ സ്പർശത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള  പഠനോപകരണ വിതരണം സുങ്കം കോളനി തൂണക്കടവ് ട്രൈബൽ വെൽഫെയർ എൽ.പി സ്കൂളിൽ പറമ്പിക്കുളം എ.എസ്.ഐ പി.വി. ജേക്കബും കുരിയാർകുറ്റി ഊരിൽ കെഎസ്‌ടിയു റവന്യൂ ജില്ലാ ട്രഷറർ എം.എസ്. അബ്ദുൽ കരീമും നിർവ്വഹിച്ചു.

വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി എം.കെ. സെയ്ത് ഇബ്രാഹിം അധ്യക്ഷനായി.ഉപജില്ലാ  സെക്രട്ടറി ടി.കെ.ഷുക്കൂർ,സിവിൽ പോലീസ് ഓഫീസർമാരായ വി.വിജു, അഭിലാഷ്, കുരിയാർകുറ്റി ഊര് മൂപ്പൻ ഗംഗാധരൻ, രമേഷ്, കവിത അംബിക,ശെൽവി പങ്കെടുത്തു.

പറമ്പിക്കുളം പോലീസ് സ്റ്റേഷനിലേക്ക് കെ.എസ്.ടി.യു നൽകുന്ന കോവിഡ് പ്രതിരോധ സാമഗ്രികൾ സി.പി.ഒ ഗംഗ ഏറ്റുവാങ്ങി. സ്വന്തം സംസ്ഥാനത്തിലൂടെ റോഡില്ലാത്തതിനാൽ

ഉൾക്കാടുകളിൽ വസിക്കുന്ന കുരിയാർകുറ്റി, സുങ്കം, എർത്ത് ഡാം, കടവ്, അഞ്ചാം കോളനി, പൂപ്പാറ കോളനി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുതലമട പഞ്ചായത്ത് ആസ്ഥാനത്തും മറ്റും എത്തിച്ചേർന്ന് വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ അമ്പത് കിലോമീറ്ററോളം തമിഴ്നാട്ടിലൂടെ യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ്.

വൈദ്യുതിയുടെ ഒളിച്ചുകളിയും മൊബൈൽ നെറ്റ് വർക്ക് കവറേജിലെ അപര്യാപ്തതയും കോളനികളിലെ നാനൂറോളം വരുന്ന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനും വിഘാതങ്ങൾ സൃഷ്ടിക്കുന്നു.പറമ്പിക്കുളം മേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കെഎസ്‌ടിയു വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

kstu charity
Advertisment