Advertisment

ആനയുടെ കുത്തേറ്റ് മരിച്ച പ്രിൻസ് ചാക്കോയുടെ മകൻ അർജുന് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ മുന്നിട്ടിറങ്ങി കെ.എസ്.യുവും- കെ.പി.എസ്.ടി.എയും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

വളാറ: വളാറ കമ്പിലൈൻ ഭാഗത്ത് കുറച്ച് നാളുകൾക്ക് മുമ്പ് ആനയുടെ കുത്തേറ്റ് മരിച്ച പ്രിൻസ് ചാക്കോയുടെ മകന് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടിവി എത്തിച്ചു നൽകി കെ.എസ്.യുവും- കെ.പി.എസ്.ടി.എയും.

പ്രദേശിക കോൺഗ്രസ് നേതാക്കന്മാർ ഓൺലൈൻ സൗകര്യമില്ലാത്തതിനെക്കുറിച്ച് കെ.എസ്.യു.സംസ്ഥാന ജനറൽ സെക്രട്ടറി ജോബി ചെമ്മലയെ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ കെ.പി.എസ്.ടി.എ.ജില്ലാ പ്രസിഡൻ്റ് വി.എം.ഫിലിപ്പച്ചനുമായി ബന്ധപ്പെട്ടപ്പോൾ കെ.പി.എസ്.ടി.എ -യുടെ 'ഗുരു സ്പർശം' പദ്ധതിയിൽ ഉൾപ്പെടുത്തി ടി.വി എത്തിച്ചു നൽകുകയായിരുന്നു.

അർജുൻ്റെ മാതാവിന് ഡി.ഡി. ശശിന്ദ്രവ്യാസ് ടി.വി. കൈമാറി. കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡൻ്റ് ഫിലിപ്പച്ചൻ, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബി ചെമ്മല കെ.പി.എസ്.ടി.എ.സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് ഫൈസൽ,ഉപജില്ല പ്രസിഡണ്ട് സിബി കെ.ജോർജ് ,സെക്രട്ടറി ജോയ്സ് സെബാസ്റ്റ്യൻ, ജില്ലാ കമ്മറ്റിയംഗം വിൽസൺ കെ.ജി.സുരേഷ് കുമാർ അടക്കം പങ്കെടുത്തു. കേബിൾ സൗകര്യം അടുത്ത ദിവസം തന്നെ എത്തിക്കുമെന്ന് ജോബി ചെമ്മല അറിയിച്ചു

Advertisment