Advertisment

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

New Update

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ് യു പ്രസിഡന്‍റ് കെ.എം.അഭിജിത്ത് എന്നിവര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് പഠനമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

publive-image

മോഡറേഷന്‍ തട്ടിപ്പ് വിവാദത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. ആക്രമണത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനും പരിക്കേറ്റിരുന്നു.

ksu
Advertisment