Advertisment

കെ.എസ്.യു 63-ആം ജന്മദിനം ആഘോഷിച്ചു

New Update

തൊടുപുഴ: കെ.എസ്.യു വിന്റെ 63- ആം സ്ഥാപകദിനാചരണം തൊടുപുഴയിൽ വിപുലമായി ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സിബി ജോസഫ് പതാക ഉയർത്തി.തുടർന്ന്‌ നടന്ന ജന്മദിനാഘോഷം കേക്ക് മുറിച്ചുകൊണ്ട് മുൻ കെ.എസ്.യു ജില്ലാ പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ജിയോ മാത്യു ഉത്ഘാടനം ചെയ്തു.

publive-image

കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ പീറ്റർ , ബ്ലോക്ക് കോൺഗ്രസ്സ് പ്രെസിഡന്റ്‌ ജാഫർഖാൻ മുഹമ്മദ്, ടി.പി ദേവസ്യ , ജോർജ്കുട്ടി കുട്ടംതടം , കെ.ദീപക് , ടി.കെ സുധാകരൻ നായർ , സി.എസ് മഹേഷ്, ബിലാൽ സമദ് , ലിജോ.എം.ജോസ് , ടോമി പാലക്കൻ, റോബിൻ മൈലാടി , സി.എസ് വിഷ്ണുദേവ് , ഫസൽ സുലൈമാൻ , അനസ് ജിമ്മി , അഷ്‌ക്കർ മുഹമ്മദ് , ഷാബിർ ടി.എസ് ,ജെയ്സൺ തോമസ് ,റഹ്‌മാൻ ഷാജി എന്നിവർ നേതൃത്വം നൽകി.

ksu celibration thodupuzha
Advertisment