Advertisment

കേരളത്തിന്റെ വിദ്യാഭ്യാസ, ചരിത്ര പുരോഗതി ഉറപ്പ് വരുത്താൻ അങ്ങേയറ്റം പ്രതിബദ്ധതയോടുകൂടി നിലപാട് സ്വീകരിച്ച വിദ്യാർത്ഥി പ്രസ്ഥാനമാണ് കേരള വിദ്യാർത്ഥി യൂണിയൻ: ഡീൻ കുര്യാക്കോസ് എംപി

New Update

publive-image

Advertisment

തൊടുപുഴ: കേരളത്തിന്റെ വിദ്യാഭ്യാസ, ചരിത്ര പുരോഗതി ഉറപ്പ് വരുത്താൻ അങ്ങേയറ്റം പ്രതിബദ്ധതയോടുകൂടി നിലപാട് സ്വീകരിച്ച വിദ്യാർത്ഥി പ്രസ്ഥാനമാണ് കേരള വിദ്യാർത്ഥി യൂണിയൻ- ഡീൻ കുര്യാക്കോസ് എംപി. കെ.എസ്.യു തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തത്തിൽ നടന്ന 63 ആം സ്ഥാപക ദിനാഘോഷം തൊടുപുഴ സെന്റ്. സേവിയേഴ്‌സ് ഹോമിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

അവകാശ സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ നിന്നും ഉയർന്നു വന്ന കേരള വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനങ്ങൾ കേരള ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടിയും കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് കെ.എസ്.യു എന്നും അദ്ദേഹം പറഞ്ഞു.

സേവിയേഴ്സ് ഹോമിലെ അന്തേവാസികൾക്കൊപ്പം ഇന്നത്തെ ഉച്ച ഭക്ഷണം കഴിക്കുകയും ഡയറക്ടർ ഫാ. മാത്യു കുന്നത്തിനൊപ്പം കേക്ക് മുറിച്ച് 63-ആം സ്ഥാപക ദിനാഘോഷം എംപി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സജിൻ സന്തോഷ്‌ അധ്യക്ഷത വഹിച്ചു.

കെഎസ്‌യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്,ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, മുൻസിപ്പൽ വാർഡ് കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, സാജൻ ചിമ്മിനികാട്ട്, ആശിഷ് മാത്യു, ജേക്കബ് സോജൻ, അഭിലാഷ് കരിംകുന്നം, ഫൈസൽ ടി എസ് എന്നിവർ നേതൃത്വം നൽകി.

Advertisment