Advertisment

പ്രതിസന്ധികൾക്കെതിരെ പോരാടി എസ്.എസ്.എൽ.സിക്ക് സമ്പൂർണ എ പ്ലസ് നേടിയ സാനിയക്ക് ആശ്വാസമായി കെ.എസ്.യു..

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കൊല്ലങ്കോട് :ഒറ്റമുറി കൂരയിൽ ദുരിതങ്ങൾപേറി പ്രതിസന്ധികൾക്കെതിരെ പോരാടി എസ്.എസ്.എൽ.സിക്ക് സമ്പൂർണ എ പ്ലസ് നേടിയ കൊല്ലങ്കോട് തറപാടം സ്വദേശി കെ.സാനിയക്ക് ആശ്വാസമായി കെ. എസ്. യു നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി.

Advertisment

publive-image

തുടർ പഠനത്തിനായ് അന്തരിച്ച കെ.എസ്.യു നേതാവ് ആർ.അനിലിന്‍റെ ഓർമയ്ക്കായി ആവിഷ്കരിച്ച ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വൈറ്റ് ഒ.ഐ.സി.സി. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സാനിയക്കും യോഗിനിമാതാ ഹൈസ്കൂളിൽ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അനിയത്തി ഷിഫാനക്കും പഠിക്കാനായി ടെലിവിഷൻ കൈമാറിയത്.

അമ്മ ഷാഹിമുത്തു പുളികമ്പനിയിൽ ജോലി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് സാനിയയും അമ്മയും അനിയത്തിയും അടങ്ങുന്ന മൂന്നംഗ കുടുംബം കഴിയുന്നത്. ചടങ്ങിൽവെച്ച് സാനിയക്ക് അനുമോദനം അറിയിച്ചു ഫലകവും, മെഡലും സമ്മാനിച്ചു. DCC ജനറൽ സെക്രട്ടറി കെ.ജി.എൽദോ ടി.വി കൈമാറി.

ksu help saniza
Advertisment